---
title: "കാൽനടയാത്രികൻ വാഹനമിടിച്ച് മരിച്ചു"
english_title: "accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/317339/accident"
published_at: "2025-09-27T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7844c66df5_Untitled-2-web.jpg"
keywords: []
---

# കാൽനടയാത്രികൻ വാഹനമിടിച്ച് മരിച്ചു

> **Lead Summary:** ദേശീയപാതയിൽ എടാട്ട് സെൻട്രൽ സ്കൂൾ റോഡിന് സമീപം കാൽനടയാത്രികൻ വാഹനമിടിച്ച് മരിച്ചു. എടാട്ട് സെൻട്രൽ സ്കൂൾ റോഡിന് സമീപ ത്തെ പാറോട്ടകത്ത് ടി കെ അബ്ദുള്ള യാണ് മരണപ്പെട്ടത്.

## Article Content

ദേശീയപാതയിൽ എടാട്ട് സെൻട്രൽ സ്കൂൾ റോഡിന് സമീപം കാൽനടയാത്രികൻ വാഹനമിടിച്ച് മരിച്ചു. എടാട്ട് സെൻട്രൽ സ്കൂൾ റോഡിന് സമീപ ത്തെ പാറോട്ടകത്ത് ടി കെ അബ്ദുള്ള യാണ് മരണപ്പെട്ടത്.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. എടാട്ട് ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു അബ്ദുള്ള. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: അസ്മ. മക്കൾ: ഹാരീസ്, മുത്തലീബ്, ഹനീഫ, റഷീദ്, ഷഫീഖ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/317339/accident)