---
title: "നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് വയോധികന്‍ മരിച്ചു"
english_title: "Car accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/317335/car-accident"
published_at: "2025-09-27T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d780f023fb5_accident.jpg"
keywords: []
---

# നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് വയോധികന്‍ മരിച്ചു

> **Lead Summary:** **ശ്രീകണ്ഠാപുരം:** ചെമ്പന്തൊട്ടിയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് വയോധികന്‍ മരിച്ചു.

## Article Content

**ശ്രീകണ്ഠാപുരം:** ചെമ്പന്തൊട്ടിയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് വയോധികന്‍ മരിച്ചു.

ഇന്ന് രാവിലെയാണ് അപകടം.മാനാമ്പുറത്ത് മാത്യു (70)വാണ് മരിച്ചത്.

രാവിലെ വീട്ടിൽ നിന്നും അടുത്തുള്ള കവലയിലെക്ക് കാറുമായി പോകുന്നതിനിടെ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു . നാട്ടുകാര്‍ മാത്യുവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/317335/car-accident)