---
title: "കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു ചാടിപ്പോയ സംഭവം; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ"
english_title: "Two police officers suspended"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/317259/two-police-officers-suspended"
published_at: "2025-09-26T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു ചാടിപ്പോയ സംഭവം; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

> **Lead Summary:** പോലീസ് കസ്റ്റഡിയിൽ നിന്ന് കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു ചാടിപ്പോയ സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. റൂറൽ ഹെഡ് ക്വാർട്ടേഴ്സിലെ സീനിയർ സിപിഒ ജിജിൻ, സിപിഒ ഷിനിൽ എന്നിവർക്കെതിരെ ആണ് നടപടി. റൂറൽ എസ്പിയുടേതാണ് നടപടി. പരിയാരം മെഡിക്കൽ കോളജിൽ നിന്നാണ് ബാബു രക്ഷപെട്ടത്. മണിക്കൂറുകൾക്കകം ഇയാളെ പോലീസ് പിടികൂടിയിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ബാബു രക്ഷപെട്ടത്.

## Article Content

പോലീസ് കസ്റ്റഡിയിൽ നിന്ന് കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു ചാടിപ്പോയ സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. റൂറൽ ഹെഡ് ക്വാർട്ടേഴ്സിലെ സീനിയർ സിപിഒ ജിജിൻ, സിപിഒ ഷിനിൽ എന്നിവർക്കെതിരെ ആണ് നടപടി. റൂറൽ എസ്പിയുടേതാണ് നടപടി. പരിയാരം മെഡിക്കൽ കോളജിൽ നിന്നാണ് ബാബു രക്ഷപെട്ടത്. മണിക്കൂറുകൾക്കകം ഇയാളെ പോലീസ് പിടികൂടിയിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ബാബു രക്ഷപെട്ടത്.

പയ്യന്നൂരിലെ മോഷണ കേസിൽ പിടിയിലായ ബാബുവിനെ ആരോഗ്യ പ്രശ്നങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് പരിയാരം ഗവ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പോലീസുകാരുടെയും ആശുപത്രി ജീവനക്കാരുടെയും കണ്ണ് കണ്ണുവെട്ടിച്ച് ബാബു രക്ഷപെടുകയായിരുന്നു. ചാടിപ്പോയ ബാബുവിനെ അഞ്ച് മണിക്കൂറിനുള്ളിൽ ബാബു പോലീസിന്റെ വലയിലായി. പരിയാരത്തിന് സമീപമുള്ള എമ്പേറ്റിൽ നിന്നാണ് ബാബുവിനെ പിടികൂടിയത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 40 ഓളം മോഷണ കേസുകളിൽ പ്രതിയാണ് തീവെട്ടി ബാബു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/317259/two-police-officers-suspended)