---
title: " ഫോൺ സംഭാഷണം സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ കേസെടുത്തു"
english_title: "Police have registered a case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/317258/police-have-registered-a-case"
published_at: "2025-09-26T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d6b2555bcb7_images.jfif"
keywords: []
---

#  ഫോൺ സംഭാഷണം സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ കേസെടുത്തു

> **Lead Summary:** **എടക്കാട്:** വ്യക്തിപരമായി സംസാരിച്ച ഫോൺ സംഭാഷണം സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. മാവിലായി ഐവർ കുളം സ്വദേശി എ. അനീഷ് കുമാറിൻ്റെ പരാതിയിലാണ് ആലക്കാട് ശ്രീ മുത്തപ്പൻ മടപ്പുര ഭാരവാഹി ഏച്ചൂർ കരുണ നിവാസിൽ വിനോദനെതിരെ എടക്കാട് പോലീസ് കേസെടുത്തത്.

## Article Content

**എടക്കാട്:** വ്യക്തിപരമായി സംസാരിച്ച ഫോൺ സംഭാഷണം സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. മാവിലായി ഐവർ കുളം സ്വദേശി എ. അനീഷ് കുമാറിൻ്റെ പരാതിയിലാണ് ആലക്കാട് ശ്രീ മുത്തപ്പൻ മടപ്പുര ഭാരവാഹി ഏച്ചൂർ കരുണ നിവാസിൽ വിനോദനെതിരെ എടക്കാട് പോലീസ് കേസെടുത്തത്.

ഈ മാസം 6 ന് ആണ് പരാതിക്കാസ്പദമായ സംഭവം. പ്രതി ഭാരവാഹിയായുള്ള ആലക്കാട് ശ്രീ മുത്തപ്പൻ മടപ്പുരയിൽ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയുടെ സമാപനം നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യത്തിന് പരാതിക്കാരൻ വ്യക്തിപരമായി സംസാരിച്ച ഫോൺ സംഭാഷണം പ്രതി സമൂഹമാധ്യമത്തിൽ സ്പർദ്ദയും ലഹളയും ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടുകൂടി പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/317258/police-have-registered-a-case)