---
title: "മനുഷ്യ വന്യ ജീവി സംഘർഷം ലഘൂകരണം തീവ്ര യജ്ഞം; ജന ജാഗ്രതാ സമിതി യോഗം ചേർന്നു"
english_title: "payyavoor panchayath"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/317121/payyavoor-panchayath"
published_at: "2025-09-26T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d618d1f25db_news-card.jpg"
keywords: []
---

# മനുഷ്യ വന്യ ജീവി സംഘർഷം ലഘൂകരണം തീവ്ര യജ്ഞം; ജന ജാഗ്രതാ സമിതി യോഗം ചേർന്നു

> **Lead Summary:** മനുഷ്യ വന്യ ജീവി സംഘർഷം ലഘൂകരണം തീവ്ര യജ്ഞം പയ്യാവൂർ ഗ്രാമ പഞ്ചായത്ത് പ്രത്യേക ജന ജാഗ്രതാ സമിതി യോഗം ചേർന്നു...സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ കെ ബാലൻ സ്വാഗതം പറഞ്ഞ യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ:സാജു സേവ്യർ അധ്യക്ഷത വഹിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണൻ വിഷയം അവതരിപ്പിച്ചു.

## Article Content

മനുഷ്യ വന്യ ജീവി സംഘർഷം ലഘൂകരണം തീവ്ര യജ്ഞം പയ്യാവൂർ ഗ്രാമ പഞ്ചായത്ത് പ്രത്യേക ജന ജാഗ്രതാ സമിതി യോഗം ചേർന്നു...സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ കെ ബാലൻ സ്വാഗതം പറഞ്ഞ യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ:സാജു സേവ്യർ അധ്യക്ഷത വഹിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണൻ വിഷയം അവതരിപ്പിച്ചു.

പയ്യാവൂർ പഞ്ചായത്തിൽ മനുഷ്യ വന്യ ജീവി സങ്കർഷം ലഘൂകരിക്കാൻ വനം വകുപ്പ് സ്വീകരിച്ച നടപടികൾ, land scape plan, വെല്ലുവിളികൾ,ഭാവിയിൽ സ്വീകരിക്കേണ്ട നടപടികൾ തുടങ്ങിയ കാര്യങ്ങൾ റേഞ്ച് റിസോഴ്സ് പേഴ്സൺ പി പി രാജീവൻ വിശദീകരിച്ചു.പഞ്ചായത്ത് മെമ്പർമാർ,കർഷക പ്രതിനിധികൾ,PRT അംഗങ്ങൾ,കുടുംബ ശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.തീവ്ര യജ്ഞത്തിൻ്റെ ഭാഗമായുള്ള ആദ്യ ഘട്ടത്തിൽ തളിപറമ്പ് റേഞ്ച് കീഴിൽ ചെറുപുഴ,ഉദയഗിരി, നടുവിൽ,ആലക്കോട്,പയ്യാവൂർ,ഉളിക്കൽ,എന്നീ പഞ്ചായത്തുകളിലും റേഞ്ച് ഓഫീസിലും സ്ഥാപിച്ച ഹെല്പ് ഡെസ്ക്കുകളിലും ഇന്ന് വരെ 322 പരാതികൾ/നിർദേശങ്ങൾ ലഭിച്ചു.

പരാതികളിൽ ഭൂരിഭാഗവും കാട്ട് പന്നി, കുരങ്ങ് എന്നിവ മൂലം കർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പറഞ്ഞു ഉള്ളതാണ്.പഞ്ചായത്ത് തലത്തിൽ തീർപ്പാക്കാൻ ആകാത്ത പരാതികൾ രണ്ടാം ഘട്ടത്തിൽ, ജില്ലാ തലത്തിലേക്ക് സമർപ്പിക്കും.23/9/25 തീയതിയിൽ ആലക്കോട്,ചെറുപുഴ പഞ്ചായത്തുകളിലും പ്രത്യേക ജന ജാഗ്രതാ സമിതി യോഗം ചേർന്നിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/317121/payyavoor-panchayath)