---
title: "ദുബൈ കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ , ടി പി മമ്മു സാഹിബ് അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി"
english_title: "dubai kmcc thalipparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/31709/dubai-kmcc-thalipparamba"
published_at: "2022-03-14T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f31d59e227_Untitled-2 web-Recovered.jpg"
keywords: []
---

# ദുബൈ കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ , ടി പി മമ്മു സാഹിബ് അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി

> **Lead Summary:** ദുബൈ കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ , ടി പി മമ്മു സാഹിബ് അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി.

## Article Content

ദുബൈ കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ , ടി പി മമ്മു സാഹിബ് അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി.

പ്രസിഡന്റ മുസ്തഫ മൗലവി ചെറിയൂരിന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ല കെ എം സിസി സെക്രട്ടറി സൈനുദ്ധീൻ ചേലേരി ഉദ്ഘാടനം ചെയ്തു . ദുബൈ കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ അബ്ദുൽ ഖാദർ അരിപ്പാമ്ബ്ര അനുസ്‌മരണ പ്രഭാഷണം നടത്തി.

പന്നിയൂർ മുഹമ്മദ് കുഞ്ഞി , മൊയ്തു ശാന്തിഗിരി , അൽത്താഫ് കുറുമാത്തൂർ , സഈദ് പുഷ്പഗിരി , ഹൈദർ പൂമംഗലം എന്നിവർ സംസാരിച്ചു .ഹാഷിം ചപ്പാരപ്പടവ് , അബൂട്ടി മന്ന , ബഷീർ ചപ്പാരപ്പടവ് സംബന്ധിച്ചു . സെക്രട്ടറി ഇൻ ചാർജ് യൂനസ് സി കെ പി സ്വാഗതവും , ട്രഷർ അരിയിൽ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/31709/dubai-kmcc-thalipparamba)