---
title: "കണ്ണൂർ ജില്ലയെ സമ്പൂർണ്ണ ലൈബ്രറി ജില്ലയായി പ്രഖ്യാപിക്കുമെന്ന് പീപ്പിൾസ് മിഷൻ കൺവീനർ ടി കെ ഗോവിന്ദൻ മാസ്റ്റർ"
english_title: "People's Mission Convener TK Govindan Master "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/317061/peoples-mission-convener-tk-govindan-master"
published_at: "2025-09-25T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d54456097d6_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ ജില്ലയെ സമ്പൂർണ്ണ ലൈബ്രറി ജില്ലയായി പ്രഖ്യാപിക്കുമെന്ന് പീപ്പിൾസ് മിഷൻ കൺവീനർ ടി കെ ഗോവിന്ദൻ മാസ്റ്റർ

> **Lead Summary:** **കണ്ണൂർ: **നവംബർ ഒന്നിന്കണ്ണൂർ ജില്ലയെ സമ്പൂർണ്ണ ലൈബ്രറി ജില്ലയായി പ്രഖ്യാപിക്കുമെന്ന് പീപ്പിൾസ് മിഷൻ കൺവീനർ ടി കെ ഗോവിന്ദൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിനായുള്ള സംഘാടക സമിതി യോഗം സപ്തം 27 ന് വൈകുന്നേരം 4 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരും.

## Article Content

**കണ്ണൂർ: **നവംബർ ഒന്നിന്കണ്ണൂർ ജില്ലയെ സമ്പൂർണ്ണ ലൈബ്രറി ജില്ലയായി പ്രഖ്യാപിക്കുമെന്ന് പീപ്പിൾസ് മിഷൻ കൺവീനർ ടി കെ ഗോവിന്ദൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിനായുള്ള സംഘാടക സമിതി യോഗം സപ്തം 27 ന് വൈകുന്നേരം 4 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരും.

ഒക്ടോബർ 1,2 തീയ്യതികളിൽ വായനശാല വ്യാപന പ്രവർത്തനങ്ങളുടെ പ്രചരണാർത്ഥം ലോക പ്രശസ്ത പത്രപ്രവർത്തക പി സായ്നാഥ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിപാടികളിൽ പങ്കെടുത്തു. ഒക്ടോബർ 1ന് വൈകുന്നേരം 5 മണിക്ക് മയ്യിലിൽ ബഹുജന സാംസ്കാരിക പ്രവർത്തനവും ജനകീയ മാധ്യമ സാധ്യതകളും എന്ന വിഷയത്താൽ പ്രഭാഷണം നടത്തും.

ഒക്ടോബർ 2 ന് നാല് പഞ്ചായത്തുകൾ സമ്പൂർണ്ണ ലൈബ്രറി പഞ്ചായത്തായി പ്രഖ്യാപിക്കും. രാവിലെ 9 -30 ന് പേരാവൂർ ടൗണിൽ പേരാവൂർ പഞ്ചായത്തിന്റെ സമ്പൂർണ്ണ പ്രഖ്യാപനവും തുടർന്ന് പാട്യം, കീഴല്ലൂർ, അഴീക്കോട് പഞ്ചായത്തുകളുടെ സമ്പൂർണ്ണ പ്രഖ്യാപനവും സായ്നാഥ് നിർവ്വഹിക്കും.

ജില്ലയിലെ 81 പഞ്ചായത്തുകളിലും സമ്പൂർണ്ണ ലൈബ്രറിയായി നവംബർ ഒന്നിന് പ്രഖ്യാപിക്കും. ഡോ: വി ശിവദാസൻ എം പി യുടെ നേതത്വത്തിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ജില്ലാലൈബ്രറി കൗൺസിലിന്റേയും സജീവ പങ്കാളിത്തത്തോടെ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും കണ്ണി ചേർത്ത് കൊണ്ടാണ് ഈ മഹാ സംരംഭം മുന്നോട്ട് പോകുന്നതെന്ന്ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ജില്ലാ ലൈബ്രറികൗൺസിൽ സെക്രട്ടറി പി കെ വിജയൻ , പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ, കണ്ണൂർ താലൂക്ക് സിക്രട്ടറി കെ ടി ശശി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/317061/peoples-mission-convener-tk-govindan-master)