---
title: "തളിപ്പറമ്പ താലൂക് ആശുപത്രി 19 കോടി ചിലവിട്ടു നിർമിക്കുന്ന ഓപ്പറേഷൻ തീയേറ്റർ കോപ്ലംക്‌സ് ടെൻഡർ ചെയ്തു "
english_title: "Taliparamba Taluk Hospital "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/316870/taliparamba-taluk-hospital"
published_at: "2025-09-24T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d407b00eae8_news-card.jpg"
keywords: []
---

# തളിപ്പറമ്പ താലൂക് ആശുപത്രി 19 കോടി ചിലവിട്ടു നിർമിക്കുന്ന ഓപ്പറേഷൻ തീയേറ്റർ കോപ്ലംക്‌സ് ടെൻഡർ ചെയ്തു 

> **Lead Summary:** തളിപ്പറമ്പ താലൂക് ആശുപത്രി 19 കോടി ചിലവിട്ടു നിർമിക്കുന്ന ഓപ്പറേഷൻ തീയേറ്റർ കോപ്ലംക്‌സ് ടെൻഡർ ചെയ്തു.താലൂക്ക്‌ ആശുപത്രിയിലൊരുങ്ങുന്നത്‌ അത്യാധുനിക സ‍ൗകര്യങ്ങളോടെയുള്ള ഒ ടി കോംപ്ലെസ്. ഏറ്റവും മികച്ച രീതിയിൽ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ആശുപത്രിയിൽ ഒരുക്കുകയാണ് ‌ സർക്കാർ ലക്ഷ്യം. കിഫ്‌ബിയുടെ സഹായത്തോടെ 19 കോടി ചിലവിട്ട് നിർമ്മിക്കുന്ന ഓപ്പറേഷൻ തീയേറ്റർ കോപ്ലംക്‌സിൽ ‌, അസ്ഥിരോഗ വിഭാഗം, ഇഎൻടി വിഭാഗം, ജനറൽ സർജറി എന്നിവയ്‌ക്കുള്ള രണ്ട്‌ ഓപ്പറേഷൻ തീയേറ്ററും 50 കിടക്കകളുള്ള കിടത്തി ചികിത്സാ വിഭാഗവും നഴ്‌സിങ്‌ സ്‌റ്റേഷനുംകെ‍ൗൺസലിങ്‌ മുറിയും ഇവിടെ സജ്ജീകരിക്കും. അതോടൊപ്പം എക്‌സ്‌റേ, സിടി, യുഎസ്‌ജി സ‍ൗകര്യങ്ങളും ലഭ്യമാക്കും.

## Article Content

തളിപ്പറമ്പ താലൂക് ആശുപത്രി 19 കോടി ചിലവിട്ടു നിർമിക്കുന്ന ഓപ്പറേഷൻ തീയേറ്റർ കോപ്ലംക്‌സ് ടെൻഡർ ചെയ്തു.താലൂക്ക്‌ ആശുപത്രിയിലൊരുങ്ങുന്നത്‌ അത്യാധുനിക സ‍ൗകര്യങ്ങളോടെയുള്ള ഒ ടി കോംപ്ലെസ്. ഏറ്റവും മികച്ച രീതിയിൽ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ആശുപത്രിയിൽ ഒരുക്കുകയാണ് ‌ സർക്കാർ ലക്ഷ്യം. കിഫ്‌ബിയുടെ സഹായത്തോടെ 19 കോടി ചിലവിട്ട് നിർമ്മിക്കുന്ന ഓപ്പറേഷൻ തീയേറ്റർ കോപ്ലംക്‌സിൽ ‌, അസ്ഥിരോഗ വിഭാഗം, ഇഎൻടി വിഭാഗം, ജനറൽ സർജറി എന്നിവയ്‌ക്കുള്ള രണ്ട്‌ ഓപ്പറേഷൻ തീയേറ്ററും 50 കിടക്കകളുള്ള കിടത്തി ചികിത്സാ വിഭാഗവും നഴ്‌സിങ്‌ സ്‌റ്റേഷനുംകെ‍ൗൺസലിങ്‌ മുറിയും ഇവിടെ സജ്ജീകരിക്കും. അതോടൊപ്പം എക്‌സ്‌റേ, സിടി, യുഎസ്‌ജി സ‍ൗകര്യങ്ങളും ലഭ്യമാക്കും.

ഒരുവർഷത്തിനുള്ളിൽ കെട്ടിടനിർമാണം പൂറത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.നിലവിൽ നാലരക്കോടിരൂപചെലവിട്ട്‌ നിർമിക്കുന്ന പുതിയ അത്യാഹിത വിഭാഗത്തിന്റെ പ്രവൃത്തി ടെൻഡർ ചെയ്തു കഴിഞ്ഞു. 12 കിടക്കകളും ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മുറി, മെഡിക്കൽ ഗ്യാസ്‌ പൈപ്പ്‌ ലൈൻ, സഹായകകേന്ദ്രം, കാത്തിരിപ്പ്‌ മുറി എന്നിവയും ഉണ്ടാകും. ദേശീയ ആരോഗ്യദ‍ൗത്യത്തിന്‌ കീഴിൽ പണിയുന്ന പുതിയ അത്യാഹിത വിഭാഗം ടെണ്ടറായി.

നേരത്തെ എൻഎച്ച്‌എം വഴി 2.68 കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെയുള്ള പ്രസവമുറി, സെപ്‌റ്റിക്‌ ലേബർറൂം, എമർജൻസി തിയറ്റർ, ന്യൂബോൺ സ്‌റൈബിലൈസേഷൻ യൂണിറ്റ്‌, ഓപ്പറേഷൻ തിയറ്റർ, കുട്ടികളുടെ ഐസിയു, കുട്ടികളുടെ വാർഡ്‌ തുടങ്ങിയ സൗകര്യങ്ങളുള്ള ലക്ഷ്യബ്ലോക്കും ആശുപത്രിയിൽ പൂർത്തിയാക്കിയിരുന്നു. നേത്രബ്ലോക്ക്‌ ഉൾപ്പെടെ നിലവിൽ പഴയകെട്ടിത്തിൽ പ്രവർത്തിച്ചിരുന്ന വിഭാഗങ്ങളും ഇവിടേക്ക്‌ മാറ്റിയിട്ടുണ്ട്‌. ആശുപത്രിയിലെ ഡ്രെയിനേജ്‌ പ്രവൃത്തികളും അവസാനഘട്ടത്തിലാണ്‌.

കാലപ്പഴക്കംചെന്ന പേവാർഡ്‌ കെട്ടിടമുൾപ്പെടെ പൊളിച്ചുനീക്കിയാണ്‌ അത്യാധുനിക സ‍ൗകര്യങ്ങളോടെയുള്ള പുതിയ പേവാർഡ്‌ കോംപ്ലംക്‌സും പണിയുക. മൂന്നരകോടി രൂപയുടെ പേവാർഡിന്റെ പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്‌.

മലയോര മേഖലയുടെ ആരോഗ്യ സംരക്ഷണത്തിന്റെ കാവലായിരുന്നു തളിപ്പറന്പ്‌ താലൂക്ക്‌ ആശുപത്രിയെ ജനറൽ ആശുപത്രി നിലവാരത്തിലേക്ക്‌ ഉയർത്താനാണ്‌ ശ്രമം. കാലങ്ങളോളമായി ഇ‍ൗ ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാർക്ക്‌ ഏറ്റവും മികച്ച ചികിത്സാ സ‍ൗകര്യങ്ങളും സേവനങ്ങളും ഒരുക്കും. അതിനാണ്‌ ആധുനിക സ‍ൗകര്യങ്ങളോടെയുള്ള അത്യാഹിത വിഭാഗവും പേവാർഡും തീയേറ്റർകോംപ്ലക്‌സും നിർമിക്കുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/316870/taliparamba-taluk-hospital)