---
title: "തളിപ്പറമ്പ നഗരസഭ പീപ്പിൾസ് ഫൗണ്ടേഷന്റെ പങ്കാളിത്ത പ്രഖ്യാപനം നടത്തി"
english_title: "peoples foundation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/316713/peoples-foundation"
published_at: "2025-09-24T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3772b1d0a7_news-card.jpg"
keywords: []
---

# തളിപ്പറമ്പ നഗരസഭ പീപ്പിൾസ് ഫൗണ്ടേഷന്റെ പങ്കാളിത്ത പ്രഖ്യാപനം നടത്തി

> **Lead Summary:** തളിപ്പറമ്പ നഗരസഭ അതിദാരിദ്ര്യ വിഭാഗത്തിൽ പെട്ട ഏഴ് കുടുംബങ്ങൾക്കുള്ള ഭവന പദ്ധതിയുമായി പീപ്പിൾസ് ഫൗണ്ടേഷന്റെ പങ്കാളിത്ത പ്രഖ്യാപനം നടത്തി.തളിപ്പറമ്പ നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പ നഗരസഭ അതിദാരിദ്ര്യ വിഭാഗത്തിൽ പെട്ട ഏഴ് കുടുംബങ്ങൾക്കുള്ള ഭവന പദ്ധതിയുമായി പീപ്പിൾസ് ഫൗണ്ടേഷന്റെ പങ്കാളിത്ത പ്രഖ്യാപനം നടത്തി.തളിപ്പറമ്പ നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോഓർഡിനേറ്റർ ശ്രീ.സി.കെ.എ ജബ്ബാർ പങ്കാളിത്ത പ്രഖ്യാപനം നടത്തി.സ്ഥിരംസമിതി അധ്യക്ഷൻ മാരായ എം.കെ.ഷബിത,നബീസ ബീവി,പി.പി.മുഹമ്മദ് നിസാർ,കെ.പി.ഖദീജ,നഗരസഭ സെക്രട്ടറി കെ.പി സുബൈർ,കൗൺസിലർമാരായ കൊടിയിൽ സലീം,വൽസരാജൻ,സി ഡി എസ്.ചെയർപേഴ്സൺ രാജി നന്ദകുമാർ,പീപ്പിൾസ് ഫൗണ്ടേഷൻ ഏരിയ രക്ഷാധികാരി എം.ജലാൽ ഖാൻ,എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

പീപ്പിൾസ് ഫൌണ്ടേഷന് ഉള്ള മൊമെന്റോ ചെയർപേഴ്സണിൽ നിന്നും കോഓർഡിനേറ്റർമാരായ സി.മുഹമ്മദ് അഷ്റഫ്,റഷീദ് എന്നിവർ ഏററു വാങ്ങി.ചടങ്ങിൽ നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റജില.പി സ്വാഗതവും സി ഡി എസ് മെമ്പർ സെക്രട്ടറി മിനി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/316713/peoples-foundation)