---
title: "സ്വച്ഛത ഹി സേവ- മാതൃക പ്രവർത്തനവുമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് കണ്ണൂർ"
english_title: "Swachatha hi seva "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/316662/swachatha-hi-seva"
published_at: "2025-09-23T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d2c4556880f_IMG-20250923-WA0202.jpg"
keywords: []
---

# സ്വച്ഛത ഹി സേവ- മാതൃക പ്രവർത്തനവുമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് കണ്ണൂർ

> **Lead Summary:** സ്വച്ഛത ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് ആന്തൂർ നഗരസഭ ശുചീകരണ തൊഴിലാളികളെയും ഹരിത കർമ്മസേനാംഗങ്ങളെയും ആദരിച്ചു.

## Article Content

സ്വച്ഛത ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് ആന്തൂർ നഗരസഭ ശുചീകരണ തൊഴിലാളികളെയും ഹരിത കർമ്മസേനാംഗങ്ങളെയും ആദരിച്ചു.

ശുചീകരണ മേഖലയിൽ അകമഴിഞ്ഞ പ്രവർത്തനങ്ങൾ കാഴ്ച വെച്ച് ആന്തൂർ നഗരസഭയെ മാലിന്യമുക്തമാക്കി ശുചിത്വ സുന്ദര നഗരമായി പരിപാലിച്ചു പോകുന്നതിനാണ് ആദരവ് നൽകിയത്. 

ഐ സി എം കോളേജ് ഹാളിൽ നടന്ന പരിപാടി ഐ സി എം ഡയറക്ടർ ഡോ.സക്കീർ ഹുസൈൻ്റെ അദ്ധ്യക്ഷതയിൽ ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. 

കോളേജ് അദ്ധ്യാപകൻ രഞ്ജിത് പി നായർ സ്വാഗതം ആശംസിച്ചു. നഗരസഭ മുൻ സെക്രട്ടറി പി എൻ അനീഷ്, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ വി പ്രേമരാജൻ മാസ്റ്റർ, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി കെ മുഹമ്മദ്‌ കുഞ്ഞി, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എം ആമിന ടീച്ചർ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി കെ ഉണ്ണികൃഷ്ണൻ മാഷ്, ക്‌ളീൻ സിറ്റി മാനേജർ അജിത്ത് ടി, ഐ സി എം അദ്ധ്യാപകൻ നിജിത്ത് കമൽ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. 

തുടർന്ന് 28 ഹരിതകർമ്മ സേനാംഗങ്ങളെയും, 13 നഗരസഭ ശുചീകരണ തൊഴിലാളികളെയും, ഐ സി എമ്മിലെ ജീവനക്കാരെയും ആദരിച്ചു. ശേഷം ഹരിതകർമ്മ സേനാംഗങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് കൺസോർഷ്യം സെക്രട്ടറി സുമ ടി വി, ശുചീകരണ തൊഴിലാളികളെ പ്രതിനിധീകരിച്ചു കൊണ്ട് രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.ഐ സി എം സീനിയർ അദ്ധ്യാപകൻ ഡോക്ടർ ഈശ്വരമൂർത്തി നന്ദി പ്രകാശിപ്പിച്ചു കൊണ്ട് പരിപാടി അവസാനിപ്പിച്ചു. 

നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, ഐ സി എം അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്ക് ചേർന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/316662/swachatha-hi-seva)