---
title: "​പ​രി​യാ​ര​ത്തെ ഔ​ഷ​ധ​സ​സ്യ വി​ജ്ഞാ​ന വ്യാ​പ​ന​കേ​ന്ദ്രം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി വീ​ണ്ടും തു​റ​ന്നു​കൊ​ടു​ത്തു"
english_title: "pariyaram oushadhi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/31666/pariyaram-oushadhi"
published_at: "2022-03-14T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f05e8aa1e4_Untitled-2 web-Recovered.jpg"
keywords: []
---

# ​പ​രി​യാ​ര​ത്തെ ഔ​ഷ​ധ​സ​സ്യ വി​ജ്ഞാ​ന വ്യാ​പ​ന​കേ​ന്ദ്രം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി വീ​ണ്ടും തു​റ​ന്നു​കൊ​ടു​ത്തു

> **Lead Summary:** പ​രി​യാ​ര​ത്തെ ഔ​ഷ​ധി​യു​ടെ മേ​ഖ​ലാ ഔ​ഷ​ധ​സ​സ്യ വി​ജ്ഞാ​ന വ്യാ​പ​ന​കേ​ന്ദ്രം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി വീ​ണ്ടും തു​റ​ന്നു​കൊ​ടു​ത്തു. പേ​ര​റി​യു​ന്ന​തും അ​റി​യാ​ത്ത​തു​മാ​യ ഇ​രു​ന്നൂ​റോ​ളം ഔ​ഷ​ധ​സ​സ്യ​ങ്ങ​ളെ ഇ​വി​ടെ പ​രി​ച​യ​പ്പെ​ടാം.

## Article Content

പ​രി​യാ​ര​ത്തെ ഔ​ഷ​ധി​യു​ടെ മേ​ഖ​ലാ ഔ​ഷ​ധ​സ​സ്യ വി​ജ്ഞാ​ന വ്യാ​പ​ന​കേ​ന്ദ്രം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി വീ​ണ്ടും തു​റ​ന്നു​കൊ​ടു​ത്തു. പേ​ര​റി​യു​ന്ന​തും അ​റി​യാ​ത്ത​തു​മാ​യ ഇ​രു​ന്നൂ​റോ​ളം ഔ​ഷ​ധ​സ​സ്യ​ങ്ങ​ളെ ഇ​വി​ടെ പ​രി​ച​യ​പ്പെ​ടാം.

ചെ​ടി​ക​ളും അ​വ​യു​ടെ ശാ​സ്ത്രീ​യ നാ​മ​വും ഔ​ഷ​ധ ഗു​ണ​വും കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഗ​വേ​ഷ​ക​ർ​ക്കും ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കും വി​ധ​മാ​ണ് ഔ​ഷ​ധ​സ​സ്യ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. തു​ള​സി​യും ആ​ര്യ​വേ​പ്പും പ​നി​ക്കൂ​ർ​ക്ക​യും തു​ട​ങ്ങി അ​ക​ത്തി, അ​കി​ൽ, എ​രു​ക്ക്, അ​ട​വി​പ്പാ​ല, നാ​യ്ക്കു​ര​ണ, ക​യ്യോ​ന്നി, നി​ല​നാ​ര​കം, ച​ങ്ങ​ലം​പ​ര​ണ്ട, അ​യ്യ​പ്പാ​ന വ​രെ ഇ​വി​ടെ​യു​ണ്ട്. 80 ഏ​ക്ക​റു​ള്ള ഔ​ഷ​ധി തോ​ട്ട​ത്തി​ൽ 40 ഏ​ക്ക​റി​ൽ ക​റ്റാ​ർ വാ​ഴ, ഉ​ങ്ങ്, ക​റു​വ​പ്പ​ട്ട, കു​മു​ദ്, മ​ഞ്ഞ​ൾ, അ​ശോ​കം, കൊ​ടു​വേ​ലി, ര​ക്ത​ച​ന്ദ​നം തു​ട​ങ്ങി പ​ത്തോ​ളം ഇ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ഇ​തി​നു​പു​റ​മെ​യാ​ണ് ച​ട്ടി​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഔ​ഷ​ധി പു​റ​ത്തി​റ​ക്കി​യ 'ഔ​ഷ​ധ സ​സ്യ​ങ്ങ​ളെ അ​റി​യാം' എ​ന്ന പു​സ്ത​ക​ത്തി​ൽ ഇ​വ​യു​ടെ സ​ചി​ത്ര വി​വ​ര​ണ​ങ്ങ​ളു​മു​ണ്ട്.

2017ലാ​ണ് ഔ​ഷ​ധി ഔ​ഷ​ധ​സ​സ്യ വ്യാ​പ​ന വി​ജ്ഞാ​ന​കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. പ്ര​ള​യം, കോ​വി​ഡ് തു​ട​ങ്ങി​യ പ്ര​തി​സ​ന്ധി​ക​ളെ​ത്തു​ട​ർ​ന്ന് അ​ട​ച്ചി​ടു​ക​യാ​യി​രു​ന്നു. ഇ​നി എ​ല്ലാ ദി​വ​സ​വും രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ ഇ​വി​ടം സ​ന്ദ​ർ​ശി​ക്കാം. ഔ​ഷ​ധി സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് കെ. ​നൗ​ഷാ​ദാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/31666/pariyaram-oushadhi)