---
title: "തളിപ്പറമ്പ് നഗരസഭ അമൃത് 2.0 കുടിവെള്ള പദ്ധതിയുടെ ഭാഗമായി പട്ടപ്പാറ വാട്ടർ ടാങ്കിന്റെ പ്രവർത്തി ഉദ്ഘാടനം ചെയ്തു"
english_title: "Taliparamba Municipality inaugurated the work of Pattappara water tank"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/316627/taliparamba-municipality-inaugurated-the-work-of-pattappara-water-tank"
published_at: "2025-09-23T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d29129bada4_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ അമൃത് 2.0 കുടിവെള്ള പദ്ധതിയുടെ ഭാഗമായി പട്ടപ്പാറ വാട്ടർ ടാങ്കിന്റെ പ്രവർത്തി ഉദ്ഘാടനം ചെയ്തു

> **Lead Summary:** തളിപ്പറമ്പ് നഗരസഭ അമൃത് 2.0 കുടിവെള്ള പദ്ധതിയുടെ ഭാഗമായി പട്ടപ്പാറ വാട്ടർ ടാങ്കിന്റെ പ്രവർത്തി ഉദ്ഘാടനം വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭന്റ അധ്യക്ഷതയിൽ ചെയർപേഴ്സൺ മുർഷിദ കോങ്ങായി ഉദ്ഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പ് നഗരസഭ അമൃത് 2.0 കുടിവെള്ള പദ്ധതിയുടെ ഭാഗമായി പട്ടപ്പാറ വാട്ടർ ടാങ്കിന്റെ പ്രവർത്തി ഉദ്ഘാടനം വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭന്റ അധ്യക്ഷതയിൽ ചെയർപേഴ്സൺ മുർഷിദ കോങ്ങായി ഉദ്ഘാടനം ചെയ്തു.

പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ സ്വാഗതം പറഞ്ഞു.കെ ഡബ്ല്യു എ അസിസ്റ്റൻഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. വി. പവനൻ റിപ്പോർട്ട് അവതരിപ്പിച്ചു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ എം കെ ഷബിത.,പി റെജുല,കെ. പി ഖദീജ, കൗൺസിലർമാരായ കൊടിയിൽ സലീം,, റഹ്മത്ത് ബീഗം, കെ. രമേശൻ, നഗരസഭ സെക്രട്ടറി കെ. പി സുബൈർ,കെ. ഡബ്ല്യു എ, അസിസ്റ്റന്റ് എൻജിനീയർ എം.സംഗീത, അമൃത് കോ ഡിനേറ്റർ മുഹമ്മദ് റാഫി. തുടങ്ങിയവർ സംസാരിച്ചു. . കൗൺസിലർ സി. പി മനോജ്‌ ചടങ്ങിൽ നന്ദിയും പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ആയിരത്തോളം സൗജന്യ കുടി വെള്ള കണക്ഷൻകൂടി നൽകുന്നതിന് അഞ്ച് കോടിയോളം രൂപയുടെ പദ്ധതി ആണ് തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ ഇതിലൂടെ നടപ്പിലാക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/316627/taliparamba-municipality-inaugurated-the-work-of-pattappara-water-tank)