---
title: "മയ്യിലിൽ വീട് നിർമ്മാണത്തിനിടെ പലക തലയിൽ വീണ് ലോറി ഡ്രൈവർ മരിച്ചു"
english_title: "Lorry driver dies "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/316564/lorry-driver-dies"
published_at: "2025-09-23T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d25d3493d48_Untitled-2-web.jpg"
keywords: []
---

# മയ്യിലിൽ വീട് നിർമ്മാണത്തിനിടെ പലക തലയിൽ വീണ് ലോറി ഡ്രൈവർ മരിച്ചു

> **Lead Summary:** **കണ്ണൂർ: **വീട് നിർമാണത്തിനിടെ പലക തലയിൽ വീണ് ലോറി ഡ്രൈവർ മരിച്ചു. കടൂർ ഒറവയിലെ പഴയടത്ത് പ്രദീപൻ ആണ് മരിച്ചത്. മയ്യിൽ നിരത്തുപാലത്ത് പണി നടക്കുന്ന വീട്ടിൽ നിർമാണ സാമഗ്രിയുമായി എത്തിയപ്പോഴായിരുന്നു അപകടം. കോൺ​ക്രീറ്റ് കഴിഞ്ഞ വീടിന്റെ പലക തൊഴിലാളികൾ ഇളക്കി താഴേക്ക് എറിയുന്നതിടെ ലക്ഷ്യം തെറ്റി പ്രദീപനുമേൽ പതിക്കുകയായിരുന്നു.

## Article Content

**കണ്ണൂർ: **വീട് നിർമാണത്തിനിടെ പലക തലയിൽ വീണ് ലോറി ഡ്രൈവർ മരിച്ചു. കടൂർ ഒറവയിലെ പഴയടത്ത് പ്രദീപൻ ആണ് മരിച്ചത്. മയ്യിൽ നിരത്തുപാലത്ത് പണി നടക്കുന്ന വീട്ടിൽ നിർമാണ സാമഗ്രിയുമായി എത്തിയപ്പോഴായിരുന്നു അപകടം. കോൺ​ക്രീറ്റ് കഴിഞ്ഞ വീടിന്റെ പലക തൊഴിലാളികൾ ഇളക്കി താഴേക്ക് എറിയുന്നതിടെ ലക്ഷ്യം തെറ്റി പ്രദീപനുമേൽ പതിക്കുകയായിരുന്നു.

മയ്യിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദേശത്തായിരുന്ന പ്രദീപൻ രണ്ടുവർഷം മുമ്പാണ് നാട്ടിലെത്തി സ്വന്തം ലോറി വാങ്ങിയത്. അച്ഛൻ: പഴയടത്ത് കുഞ്ഞമ്പു. അമ്മ: പരേതയായ കണ്ണു കാർത്യായനി. ഭാര്യ: ശശികല (മൊറാഴ). മക്കൾ: അഥർവ്, അശ്‌വിക്. സഹോദരി: പ്രസീത.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/316564/lorry-driver-dies)