---
title: "സെക്രട്ടറി പി.എൻ അനീഷിന് ഊഷ്മളമായ യാത്രയയപ്പ് നൽകി ആന്തൂർ നഗരസഭ"
english_title: "aanthoor municipality"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/316480/aanthoor-municipality"
published_at: "2025-09-23T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d227c59f3cc_news-card.jpg"
keywords: []
---

# സെക്രട്ടറി പി.എൻ അനീഷിന് ഊഷ്മളമായ യാത്രയയപ്പ് നൽകി ആന്തൂർ നഗരസഭ

> **Lead Summary:** നീണ്ട അഞ്ചു വർഷങ്ങളോളം (56 മാസങ്ങൾ) സ്തുത്യർഹമായ സേവനമനുഷ്ടിച്ച് ആന്തൂർ നഗരസഭക്ക് എല്ലാ മേഖലയിലും വൻ മുന്നേറ്റം നടത്തുവാൻ നേതൃത്വം നൽകിയ സെക്രട്ടറി പി.എൻ. അനീഷിന് ഊഷ്മളവും വൈകാരികവുമായ യാത്രയയപ്പ് ഒരുക്കി ആന്തൂർ നഗരസഭ.

## Article Content

നീണ്ട അഞ്ചു വർഷങ്ങളോളം (56 മാസങ്ങൾ) സ്തുത്യർഹമായ സേവനമനുഷ്ടിച്ച് ആന്തൂർ നഗരസഭക്ക് എല്ലാ മേഖലയിലും വൻ മുന്നേറ്റം നടത്തുവാൻ നേതൃത്വം നൽകിയ സെക്രട്ടറി പി.എൻ. അനീഷിന് ഊഷ്മളവും വൈകാരികവുമായ യാത്രയയപ്പ് ഒരുക്കി ആന്തൂർ നഗരസഭ.

നഗരസഭ കൈവരിച്ച എല്ലാവിധ അംഗീകാരങ്ങൾക്കും ചെയർമാനോട് തോളോട് തോൾചേർന്ന് ഉജ്ജ്വല പ്രവർത്തനമാണ് പി.എൻ. അനീഷ് കാഴ്ചവച്ചതെന്ന് യാത്രയപ്പ് ഉൽഘാടനം ചെയ്ത് ചെയർമാൻ പി. മുകുന്ദൻ അഭിപ്രായപ്പെട്ടു.

നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ വൈസ് ചെയർപേർസൺ വി. സതീദേവി അധ്യക്ഷം വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, എം. ആമിന ടീച്ചർ, പി.കെ.മുഹമ്മദ് കുഞ്ഞി, ഓമനാ മുരളീധരൻ, കെ.പി.ഉണ്ണികൃഷ്ണൻ, കൗൺസിലർമാരെ പ്രതിനിധീകരിച്ച് ടി.കെ.വി. നാരായണൻ, പി.കെ. മുജീബ് റഹ്മാൻ, നഗരസഭാ എഞ്ചിനീയർ സാലിഹ് മുഹമ്മദ്, റവന്യു ഇൻസ്പെക്ടർ പ്രകാശൻ, ക്ലീൻസിറ്റി മാനേജർ അജിത് ടി, മുൻ സുപ്രണ്ട് മധു. ടി സിഡിഎസ് ചെയർപേർസൺ പി.കെ.ശ്യാമള, ഹരിതകർമ്മസേനയെ പ്രതിനിധീകരിച്ച് സുമതുടങ്ങിയവർ സെക്രട്ടറിക്ക് ഭാവുകങ്ങൾ നേർന്ന് സംസാരിച്ചു.

നഗരസഭയുടെ സ്നേഹോപഹാരം ചെയർമാൻ സെക്രട്ടറിക്ക് കൈമാറി.പി.എൻ.അനീഷ് മറുപടി പ്രസംഗം നടത്തി. തൻ്റെ സേവനകാലത്ത് സഹകരിച്ച ചെയർമാൻ, വൈസ് ചെയർപേർസൺ, സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ, നഗരസഭയിലെ പൗരാവലി എന്നിവർക്കെല്ലാം അനീഷ് തൻ്റെ നന്ദി അറിയിച്ചു.

സുപ്രണ്ട് എൻ.പി. രാമചന്ദ്രൻ സ്വാഗതവും പുതുതായി ചാർജ്ജെടുത്ത സെക്രട്ടറി മനോജ് കുമാർ നന്ദിയും അർപ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/316480/aanthoor-municipality)