---
title: "'സി എച്ച് നഗർ നിവാസികളുടെ ദുരവസ്ഥ ഒന്നു കാണണേ...' മുഖ്യമന്ത്രിക്ക് നിവേദനം നൽകി അബൂബക്കർ വായാട്"
english_title: "Aboobacker Vayad submits a petition to the Chief Minister"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/316402/aboobacker-vayad-submits-a-petition-to-the-chief-minister"
published_at: "2025-09-22T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d135d5a8c95_news-card.jpg"
keywords: []
---

# 'സി എച്ച് നഗർ നിവാസികളുടെ ദുരവസ്ഥ ഒന്നു കാണണേ...' മുഖ്യമന്ത്രിക്ക് നിവേദനം നൽകി അബൂബക്കർ വായാട്

> **Lead Summary:** ദേശീയ പാത വികസനത്തിന്റെ ഭാഗമായി കുന്നിടിച്ചതിനെ തുടർന്ന് ചെളി വെള്ളം കുതിച്ചെത്തി യാത്രയും ജന ജീവിതവും ദുഷ്ക്കരമായ പരിയാരം ഗ്രാമ പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡ് മുക്കുന്ന് സി എച്ച് നഗറിന്റെ ദുരവസ്ഥയ്ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് തളിപ്പറമ്പ മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് അബൂബക്കർ വായാട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.

## Article Content

ദേശീയ പാത വികസനത്തിന്റെ ഭാഗമായി കുന്നിടിച്ചതിനെ തുടർന്ന് ചെളി വെള്ളം കുതിച്ചെത്തി യാത്രയും ജന ജീവിതവും ദുഷ്ക്കരമായ പരിയാരം ഗ്രാമ പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡ് മുക്കുന്ന് സി എച്ച് നഗറിന്റെ ദുരവസ്ഥയ്ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് തളിപ്പറമ്പ മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് അബൂബക്കർ വായാട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.

ചെറിയ മഴ പെയ്താൽ തന്നെ ചെളി വെള്ളം കുതിച്ചെത്തുകയാണ്. റോഡിൽ വെള്ളം കെട്ടി നിൽക്കുന്നതിന് പുറമെ സമീപ വീടുകളിലും ചെളി വെള്ളം കയറി താമസയോഗ്യമല്ലാതാവുകയാണ്.അത്കൊണ്ട് മുഖ്യമന്ത്രിയുടെ വെള്ളപ്പൊക്ക നിവാരണ ഫണ്ടോ മറ്റുള്ള ഏതെങ്കിലും പ്രത്യേക ഫണ്ടിൽ നിന്നുള്ള വിഹിതമോ അനുവദിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കിത്തരണമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് വേണ്ടി പ്രൈവറ്റ് സെക്രട്ടറി എ പ്രദീപ്‌ കുമാർ നിവേദനം കൈപ്പറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/316402/aboobacker-vayad-submits-a-petition-to-the-chief-minister)