---
title: "ആരോഗ്യ മേഖലയിൽ അവശതയനുഭവിക്കുന്നവർക്ക് സ്നേഹ സ്പർശമായി തിരുവട്ടൂർ യൂത്ത് സെന്റർ കനിവ് ഫൗണ്ടേഷന് രൂപം നൽകി"
english_title: "Thiruvattoor Youth Center "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/316398/thiruvattoor-youth-center"
published_at: "2025-09-22T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d133932ee81_news-card.jpg"
keywords: []
---

# ആരോഗ്യ മേഖലയിൽ അവശതയനുഭവിക്കുന്നവർക്ക് സ്നേഹ സ്പർശമായി തിരുവട്ടൂർ യൂത്ത് സെന്റർ കനിവ് ഫൗണ്ടേഷന് രൂപം നൽകി

> **Lead Summary:** **തിരുവട്ടൂർ:**കഴിഞ്ഞ ഇരുപത് വർഷമായി തിരുവട്ടൂർ പ്രദേശത്തെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ സ്തുത്തിർഹമായ സേവനം കാഴ്ച വെച്ച തിരുവട്ടൂർ യൂത്ത് സെന്റർ .. ആരോഗ്യ മേഖലയിൽ അവശതയനുഭവിക്കുന്നവർക്ക് സ്നേഹ സ്പർശമായി കനിവ് ഫൗണ്ടേഷന് രൂപം നൽകി.

## Article Content

**തിരുവട്ടൂർ:**കഴിഞ്ഞ ഇരുപത് വർഷമായി തിരുവട്ടൂർ പ്രദേശത്തെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ സ്തുത്തിർഹമായ സേവനം കാഴ്ച വെച്ച തിരുവട്ടൂർ യൂത്ത് സെന്റർ .. ആരോഗ്യ മേഖലയിൽ അവശതയനുഭവിക്കുന്നവർക്ക് സ്നേഹ സ്പർശമായി കനിവ് ഫൗണ്ടേഷന് രൂപം നൽകി.

തിരുവട്ടൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി മുൻപ്രസിഡന്റ് തിരുവട്ടൂർ ജുമാ മസ്ജിദ് മുൻ ഖത്തീബുമായ PKV അബ്ദുസ്സലാം മദനി ഉസ്താദ് പ്രാർത്ഥനയോട് കൂടി നാടിന് സമർപ്പിച്ചു.

തിരുവട്ടൂർ യൂത്ത് സെന്റർ ഭാരവാഹികളായ യാസിർമാസ്റ്റർ സ്വാഗതവും മുസ്തഫ ഹുദവി അധ്യക്ഷത വഹിക്കുകയും ചെയ്തു. മുഹ്സിൻ തിരുവട്ടൂർ, ഇക്ബാൽ തിരുവട്ടൂർ,, ഇയ്യാസ് പിസിഎം നസീർ പിഎം തുടങ്ങിയവർ സംസാരിച്ചു.കനിവ് ഫൗണ്ടേഷന്റെ സേവനം ആവശ്യമുള്ളവരും കനിവ് ഫൗണ്ടേഷനുമായി സഹകരിക്കുവാനും 9496263119, 9447811142 എന്ന നമ്പറിൽ ബന്ധപ്പെടുവാൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

> നമ്മുടെ സഹജീവികൾക്ക് കാരുണ്യത്തിന്റെ സ്നേഹസ്പർശമായി "കനിവ് ഫൗണ്ടേഷൻ" മാറട്ടെ എന്ന് pkv അബ്ദുസ്സലാം മദനി ഉത്ഘാടന സന്ദേശത്തിൽ ആശംസിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/316398/thiruvattoor-youth-center)