---
title: "കെ. ജാനകി ടീച്ചറുടെ 22ആമത് ചരമദിനാചരണം ബക്കളം ഭഗത് സിംഗ് സ്ക്വയറിൽ നടന്നു"
english_title: "k janaki teacher"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/316248/k-janaki-teacher"
published_at: "2025-09-22T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d0cf836af31_news-card.jpg"
keywords: []
---

# കെ. ജാനകി ടീച്ചറുടെ 22ആമത് ചരമദിനാചരണം ബക്കളം ഭഗത് സിംഗ് സ്ക്വയറിൽ നടന്നു

> **Lead Summary:** മുൻ ആന്തൂർ പഞ്ചായത്ത് പ്രസിഡണ്ടും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായിരുന്ന കെ. ജാനകി ടീച്ചറുടെ 22ആമത് ചരമദിനാചരണം ബക്കളം ഭഗത് സിംഗ് സ്ക്വയറിൽ നടന്നു.അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ബക്കളം, കടമ്പേരി, മോറാഴ വില്ലേജ് കമ്മറ്റികൾ സംയുക്തമായാണ് ദിനാചരണം നടത്തിയത്.

## Article Content

മുൻ ആന്തൂർ പഞ്ചായത്ത് പ്രസിഡണ്ടും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായിരുന്ന കെ. ജാനകി ടീച്ചറുടെ 22ആമത് ചരമദിനാചരണം ബക്കളം ഭഗത് സിംഗ് സ്ക്വയറിൽ നടന്നു.അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ബക്കളം, കടമ്പേരി, മോറാഴ വില്ലേജ് കമ്മറ്റികൾ സംയുക്തമായാണ് ദിനാചരണം നടത്തിയത്.

മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എം വി സരള അനുസ്മരണ പ്രഭാഷണം നടത്തി ദിനാചരണം ഉൽഘാടനം നിർവ്വഹിച്ചു.മഹിളാ അസോസിയേഷൻ വില്ലേജ് സെക്രട്ടറികെ.ശ്രീജ സ്വാഗതമാശംസിച്ച അനുസ്മരണ പൊതുയോഗത്തിൽ പ്രേമലത മോറാഴ അദ്ധ്യക്ഷത വഹിച്ചു.എം. പ്രീത നന്ദി അറിയിച്ചു സംസാരിച്ചു.

സി.പി.എം ബക്കളം ലോക്കൽ സെക്രട്ടറി വിനോദ് പാച്ചേനി,മഹിളാ അസോസിയേഷൻ തളിപ്പറമ്പ് ഏരിയാ സെക്രട്ടറി ടി. ലത,പ്രസിഡണ്ട് വി. സതീദേവിജില്ലാ കമ്മറ്റിയംഗം ഓമന മുരളീധരൻ, ഏരിയാ കമ്മറ്റിയംഗങ്ങളായ കെ. അമ്മാളു, ടി.യു സുനിത എന്നിവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/316248/k-janaki-teacher)