---
title: "മരുന്നുകള്‍ നാളെ മുതല്‍ കുറഞ്ഞ വിലയില്‍"
english_title: "Medicines at lower prices from tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/316200/medicines-at-lower-prices-from-tomorrow"
published_at: "2025-09-21T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# മരുന്നുകള്‍ നാളെ മുതല്‍ കുറഞ്ഞ വിലയില്‍

> **Lead Summary:** **കണ്ണൂർ: **ജിഎസ്ടി കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ നാളെ മുതല്‍ കുറഞ്ഞ വിലയില്‍ മരുന്ന് വില്‍ക്കുമെന്ന് കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്‌സ് അസോസിയേഷന്‍.

## Article Content

**കണ്ണൂർ: **ജിഎസ്ടി കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ നാളെ മുതല്‍ കുറഞ്ഞ വിലയില്‍ മരുന്ന് വില്‍ക്കുമെന്ന് കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്‌സ് അസോസിയേഷന്‍.

പുതുക്കിയ ജിഎസ്ടി ഘടന അനുസരിച്ച് 33 ജീവന്‍ രക്ഷാമരുന്നുകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.അവശ്യമരുന്നുകളുടെ ജിഎസ്ടി 12ല്‍ നിന്ന് അഞ്ച് ശതമാനമായും ഹെല്‍ത്ത് സപ്ലിമെന്റുകളുടേത് 18ല്‍ നിന്ന് അഞ്ച് ശതമാനമായും കുറച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/316200/medicines-at-lower-prices-from-tomorrow)