---
title: "പൂക്കോത്ത് കൊട്ടാരത്തിൽ നവരാത്രി മഹോത്സവം സപ്തംബർ 22 മുതൽ ഒക്ടോബർ 2 വരെ"
english_title: "Pookkoth theru "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/316136/pookkoth-theru"
published_at: "2025-09-21T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പൂക്കോത്ത് കൊട്ടാരത്തിൽ നവരാത്രി മഹോത്സവം സപ്തംബർ 22 മുതൽ ഒക്ടോബർ 2 വരെ

> **Lead Summary:** പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിൽ നവരാത്രി മഹോത്സവം സപ്തംബർ 22 മുതൽ ഒക്ടോബർ 2 വരെ ആഘോഷിക്കും.

## Article Content

പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിൽ നവരാത്രി മഹോത്സവം സപ്തംബർ 22 മുതൽ ഒക്ടോബർ 2 വരെ ആഘോഷിക്കും.

എല്ലാ ദിവസവും രാവിലെ 7.30 മുതൽ ദേവി മഹാത്മ്യം, ലളിതസഹസ്രനാമം പാരായണം. 29 ന് വൈകുന്നേരം 5.30ന് ഗ്രന്ഥം വെപ്പ്, ഗ്രന്ഥപൂജ, രാത്രി 7 മണിക്ക് തൃച്ചംബരം ചിലങ്ക കലാക്ഷേത്രത്തിൻ്റെ നൃത്താർച്ചന.

30 ന് രാത്രി 7.30 ന് നൃത്താഞ്ജലി നൃത്ത വിദ്യാലയത്തിൻ്റെ ശാസ്ത്രീയ നൃത്ത സന്ധ്യ.ഓക്ടോബർ 1ന് വൈകുന്നേരം 6.30ന് നവമി പൂജ, വാഹന പൂജ, രാത്രി 8.15ന് കരോക്കെ ഭക്തി ഗാനാലാപനം, ക്ലാസ്സിക്കൽ ഡാൻസ്, ഓക്ടോബർ 2 ന് രാവിലെ 8 മണിക്ക് ദശമിപൂജ, ഗ്രന്ഥമെടുപ്പ് , വിദ്യാരംഭം. സന്ധ്യക്ക് 6.30ന് ദശമി വിളക്ക് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/316136/pookkoth-theru)