---
title: "സി ഐ ടി യു മയ്യിൽ ഏറിയ കമ്മറ്റി പാലസ്തീൻ ഐക്യദാർഢ്യം പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു"
english_title: "CITU Mayil Eriya Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/316091/citu-mayil-eriya-committee"
published_at: "2025-09-21T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cf836dd4598_Untitled-2-web.jpg"
keywords: []
---

# സി ഐ ടി യു മയ്യിൽ ഏറിയ കമ്മറ്റി പാലസ്തീൻ ഐക്യദാർഢ്യം പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

> **Lead Summary:** **മയ്യിൽ:** ഇസ്രയേൽ നടത്തുന്ന യുദ്ധത്തിനെതിരെ പൊരുതുന്ന പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് CITU മയ്യിൽ ഏറിയ കമ്മറ്റി കമ്പിൽ ബസാറിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.CITU ജില്ലാ സെക്രട്ടറി കെ.പി.രാജൻ ഉൽഘാടനം ചെയ്തു. ഏറിയ സെക്രട്ടറി സി.ശ്രീജിത്ത് അദ്ധ്യക്ഷ്യം വഹിച്ചു.

## Article Content

**മയ്യിൽ:** ഇസ്രയേൽ നടത്തുന്ന യുദ്ധത്തിനെതിരെ പൊരുതുന്ന പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് CITU മയ്യിൽ ഏറിയ കമ്മറ്റി കമ്പിൽ ബസാറിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.CITU ജില്ലാ സെക്രട്ടറി കെ.പി.രാജൻ ഉൽഘാടനം ചെയ്തു. ഏറിയ സെക്രട്ടറി സി.ശ്രീജിത്ത് അദ്ധ്യക്ഷ്യം വഹിച്ചു.

ഏറിയ പ്രസിഡണ്ട് കെ.നാണു സംസാരിച്ചു. അരക്കൻ പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. കമ്പിൽ സ്ക്കൂളിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് കെ.വി.പവിത്രൻ, എം.വേലായുധൻ, കെ.പി.ബാലകൃഷ്ണൻ, പി.വി.ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/316091/citu-mayil-eriya-committee)