---
title: "പുരോഗമന കലാസാഹിത്യ സംഘം ബക്കളം യൂനിറ്റ് സമ്മേളനം ബക്കളം എകെജി മന്ദിരത്തിൽ വെച്ച് നടന്നു"
english_title: "Bakkalam unit"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/316090/bakkalam-unit"
published_at: "2025-09-21T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cf82898bb8c_news-card.jpg"
keywords: []
---

# പുരോഗമന കലാസാഹിത്യ സംഘം ബക്കളം യൂനിറ്റ് സമ്മേളനം ബക്കളം എകെജി മന്ദിരത്തിൽ വെച്ച് നടന്നു

> **Lead Summary:** പുരോഗമന കലാസാഹിത്യ സംഘം ബക്കളം യൂനിറ്റ് സമ്മേളനം ബക്കളം എകെജി മന്ദിരത്തിൽ വെച്ച് നടന്നു . സമ്മേളനം സംഘം സംസ്ഥാന സെക്രട്ടരി എം.കെ.മനോഹരൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡണ്ട് തങ്കച്ചൻ കെ.ജെ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിന് സെക്രട്ടരി അബ്ദുൾ ഗഫൂർ സി.വി സ്വാഗതം പറഞ്ഞു.

## Article Content

പുരോഗമന കലാസാഹിത്യ സംഘം ബക്കളം യൂനിറ്റ് സമ്മേളനം ബക്കളം എകെജി മന്ദിരത്തിൽ വെച്ച് നടന്നു . സമ്മേളനം സംഘം സംസ്ഥാന സെക്രട്ടരി എം.കെ.മനോഹരൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡണ്ട് തങ്കച്ചൻ കെ.ജെ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിന് സെക്രട്ടരി അബ്ദുൾ ഗഫൂർ സി.വി സ്വാഗതം പറഞ്ഞു.

ആശംസ നേർന്നു കൊണ്ട്  പാച്ചേനി വിനോദ് , ഡോ. കെ.എം. പ്രസീദ് എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടരി  എം.വി. ജനാർദ്ദനൻ മാസ്റ്റർ , മേഖലാ കമ്മറ്റി അംഗങ്ങളായ ഡോ. കെ.എം. പ്രസീദ് , പി.വി. ഭാസ്കരൻ ,കെ.രജിത് കുമാർ എന്നിവരും പങ്കെടുത്തു. മേഖലയിലെ വിവിധ കലാകാരന്മാർ ഗാനാലാപനം നടത്തി. സമ്മേളനം പുതിയ യൂനിറ്റ് ഭാരവാഹികളായി രമേശൻ കെ.പി പ്രസിഡണ്ട് , വൈസ് പ്രസിഡണ്ട്മാരായി ടി.വി പ്രേമരാജൻ, ജിനി സുമേഷ് , ടി.വി. പ്രകാശൻ സെക്രട്ടരി , ജോയൻ്റ് സെക്രട്ടരി മാരായി വാടി ഉണ്ണികൃഷ്ണൻ, കെ വി പ്രമോദ് എന്നിവരെയും തിരഞ്ഞെടുത്തു. ടി.വി. പ്രേമരാജൻ നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/316090/bakkalam-unit)