---
title: "അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കണ്ണപുരത്ത്  സ്ഥാപനങ്ങൾക്ക് 15000 രൂപ പിഴ ചുമത്തി"
english_title: "A fine of Rs 15,000 was imposed on institutions"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/316089/a-fine-of-rs-15000-was-imposed-on-institutions"
published_at: "2025-09-21T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cf81480d003_news-card.jpg"
keywords: []
---

# അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കണ്ണപുരത്ത്  സ്ഥാപനങ്ങൾക്ക് 15000 രൂപ പിഴ ചുമത്തി

> **Lead Summary:** ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ണപുരം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കണ്ണപുരത്തു പ്രവർത്തിച്ചു വരുന്ന ഫ്രഷ് മാർട്ട് സൂപ്പർ മാർക്കറ്റ് മൊട്ടമ്മലിൽ പ്രവർത്തിച്ചു വരുന്ന എ ടു സെഡ് സൂപ്പർ മാർക്കറ്റ് മൊട്ടമ്മൽ കോംപ്ലക്സ് എന്നിവയ്ക്ക് 5000 രൂപ വീതം പിഴ ചുമത്തി.

## Article Content

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ണപുരം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കണ്ണപുരത്തു പ്രവർത്തിച്ചു വരുന്ന ഫ്രഷ് മാർട്ട് സൂപ്പർ മാർക്കറ്റ് മൊട്ടമ്മലിൽ പ്രവർത്തിച്ചു വരുന്ന എ ടു സെഡ് സൂപ്പർ മാർക്കറ്റ് മൊട്ടമ്മൽ കോംപ്ലക്സ് എന്നിവയ്ക്ക് 5000 രൂപ വീതം പിഴ ചുമത്തി.

ജൈവ അജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും സ്ഥാപനത്തിന്റെ പുറകിലെ ചെങ്കൽ കൊണ്ട് കെട്ടി നിർമ്മിച്ച ടാങ്കിൽ കൂട്ടിയിട്ട് കത്തിച്ചതിനാണ് കണ്ണപുരത്തു പ്രവർത്തിച്ചു വരുന്ന ഫ്രഷ് മാർട്ട് സൂപ്പർ മാർക്കറ്റ് എന്ന സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തിയത്. എ ടു സെഡ് സൂപ്പർ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിയിട്ടതിനും സ്ഥാപനത്തിന്റെ പരിസര പ്രദേശത്ത് മാലിന്യങ്ങൾ അലക്ഷ്യമായി നിക്ഷേപിച്ചതിനും 5000 രൂപയും ചുമത്തി.എ ടു സെഡ് സൂപ്പർ മാർക്കറ്റ് പ്രവർത്തിച്ചു വരുന്ന മൊട്ടമ്മൽ കോംപ്ലക്സ് എന്ന കെട്ടിടത്തിന്റെ മുൻവശത്തു കാലങ്ങളായി മാലിന്യങ്ങൾ ചാക്കുകളിലും അല്ലാതെയും കൂട്ടിയിട്ടത്തിന് കെട്ടിട ഉടമയ്ക്കും സ്‌ക്വാഡ് 5000 രൂപ പിഴ ചുമത്തി.

മാലിന്യങ്ങൾ എടുത്തുമാറ്റി ശാസ്ത്രീയമായി സംസ്‌ക്കരിക്കാനും നിർദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങൾ അലൻ ബേബി, ദിബിൽ സി കെ, കണ്ണപുരം ഗ്രാമപഞ്ചായത്ത് വി. ഇ. ഒ വൈഷ്ണവി കെ കെ, ക്ലാർക്ക് ഷൈന യൂ. കെ തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/316089/a-fine-of-rs-15000-was-imposed-on-institutions)