---
title: "തളിപ്പറമ്പ നഗരസഭ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായ ഉപകരണങ്ങൾ നൽകുന്നതിനുള്ള ആവശ്യകത നിർണയ  ക്യാമ്പ് സഘടിപ്പിച്ചു"
english_title: "Taliparamba Nagara Sabha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/316088/taliparamba-nagara-sabha"
published_at: "2025-09-21T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cf800d6d113_news-card.jpg"
keywords: []
---

# തളിപ്പറമ്പ നഗരസഭ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായ ഉപകരണങ്ങൾ നൽകുന്നതിനുള്ള ആവശ്യകത നിർണയ  ക്യാമ്പ് സഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ഉള്ള സഹായ ഉപകരണങ്ങൾ നൽകുന്നതിനുള്ള വിവിധ പദ്ധതിക്കായി ഉപകരണങ്ങളുടെ ആവശ്യകത നിർണയ ക്യാമ്പ് തളിപ്പറമ്പ അക്കിപ്പറമ്പ് സ്കൂളിൽ വച്ച് 20/09/2025 ന് നടത്തി.

## Article Content

തളിപ്പറമ്പ നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ഉള്ള സഹായ ഉപകരണങ്ങൾ നൽകുന്നതിനുള്ള വിവിധ പദ്ധതിക്കായി ഉപകരണങ്ങളുടെ ആവശ്യകത നിർണയ ക്യാമ്പ് തളിപ്പറമ്പ അക്കിപ്പറമ്പ് സ്കൂളിൽ വച്ച് 20/09/2025 ന് നടത്തി.

നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭന്റെ അധ്യക്ഷതയിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ക്യാമ്പ് ഉൽഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ ഷബിത എം കെ, പി പി മുഹമ്മദ്‌ നിസാർ, കൗൺസിലർമാരായ സലീം കൊടിയിൽ ഇ കുഞ്ഞിരാമൻ,വത്സ രാജൻ,എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.

നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ lറജില.പി സ്വാഗതവും ICDS സൂപ്പർവൈസർ സ്മിത കെ കുന്നിൽ നന്ദിയും പറഞ്ഞു. തളിപ്പറമ്പ താലൂക്ക് ആശുപത്രി യിലെ ഡോക്ടർ നിഥിൻ കോശി ക്യാമ്പിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/316088/taliparamba-nagara-sabha)