---
title: "താലൂക്ക് തല വായനോത്സവം കെ.വി.മെസ്നക്ക് ഒന്നാം സ്ഥാനം."
english_title: "K V mesna "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/315863/k-v-mesna"
published_at: "2025-09-19T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd8a91d4643_20250919_222310.jpg"
keywords: []
---

# താലൂക്ക് തല വായനോത്സവം കെ.വി.മെസ്നക്ക് ഒന്നാം സ്ഥാനം.

> **Lead Summary:** **തളിപ്പറമ്പ: **ലൈബ്രറി കൗൺസിൽ തളിപ്പറമ്പ താലൂക്ക്തല വായനാ മത്സരത്തിൽ കുറുമാത്തൂർ വൈത്തല കാളിദാസൻ സ്മാരക വായന ശാലയുടെ കെ.വി.മെസ്ന ഒന്നാം സ്ഥാനവും 3000 രൂപ സമ്മാനത്തുകയും കരസ്ഥമാക്കി.16 മുതൽ 25 വയസ്സുവരെയുള്ള മുതിർന്നവരുടെ വിഭാഗത്തിൽ മത്സരിച്ച മെസ്ന കഴിഞ്ഞ വർഷം വിദ്യാർത്ഥികളുടെ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നിർദ്ദേശിച്ച 9 പുസ്തകങ്ങളെ ആസ്പദമാക്കിയാണ് വായനമത്സര പരീക്ഷ നടത്തിയത്.

## Article Content

**തളിപ്പറമ്പ: **ലൈബ്രറി കൗൺസിൽ തളിപ്പറമ്പ താലൂക്ക്തല വായനാ മത്സരത്തിൽ കുറുമാത്തൂർ വൈത്തല കാളിദാസൻ സ്മാരക വായന ശാലയുടെ കെ.വി.മെസ്ന ഒന്നാം സ്ഥാനവും 3000 രൂപ സമ്മാനത്തുകയും കരസ്ഥമാക്കി.16 മുതൽ 25 വയസ്സുവരെയുള്ള മുതിർന്നവരുടെ വിഭാഗത്തിൽ മത്സരിച്ച മെസ്ന കഴിഞ്ഞ വർഷം വിദ്യാർത്ഥികളുടെ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നിർദ്ദേശിച്ച 9 പുസ്തകങ്ങളെ ആസ്പദമാക്കിയാണ് വായനമത്സര പരീക്ഷ നടത്തിയത്.

ടാഗോർ വിദ്യാനികേതൻ ജി.വി.എച്ച്.എസ്.എസ്. പ്ലസ് വൺ വിദ്യാർഥിനിയാണ്. അധ്യാപകരായ കെ.വി. മെസ്മറിന്റെയും കെ.കെ.ബീനയുടെയും ഏക മകളാണ്. മെസ്നയുടെ 'കാലം തെറ്റിയ മഴ' എന്ന കവിത ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ കുട്ടികൾക്ക് പഠിക്കാനായുണ്ട്al.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/315863/k-v-mesna)