---
title: "ഇനിമുതൽ പോൽ ആപ്പ് മതി: പോലീസ് കേസുകളുടെ എഫ് ഐ ആർ പകർപ്പിനായി സ്റ്റേഷൻ കയറി ഇറങ്ങേണ്ട"
english_title: "pol app"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/315727/pol-app"
published_at: "2025-09-19T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ccfda436953_Untitled-2-web.jpg"
keywords: []
---

# ഇനിമുതൽ പോൽ ആപ്പ് മതി: പോലീസ് കേസുകളുടെ എഫ് ഐ ആർ പകർപ്പിനായി സ്റ്റേഷൻ കയറി ഇറങ്ങേണ്ട

> **Lead Summary:** **തിരുവനന്തപുരം : **പൊലീസ് കേസുകളുടെ എഫ്ഐആർ പകർപ്പിനായി ഇനി സ്റ്റേഷൻ കയറി ഇറങ്ങേണ്ട. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴി എഫ്ഐആർ വേഗത്തിൽ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കി. ഈ സൗകര്യം കേരള പൊലീസിന്റെ വെബ് സൈറ്റിലും തുണ വെബ് പോർട്ടലിലും ലഭിക്കും.

## Article Content

**തിരുവനന്തപുരം : **പൊലീസ് കേസുകളുടെ എഫ്ഐആർ പകർപ്പിനായി ഇനി സ്റ്റേഷൻ കയറി ഇറങ്ങേണ്ട. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴി എഫ്ഐആർ വേഗത്തിൽ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കി. ഈ സൗകര്യം കേരള പൊലീസിന്റെ വെബ് സൈറ്റിലും തുണ വെബ് പോർട്ടലിലും ലഭിക്കും.

ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെയും കുട്ടികളുടെ യും പേര് നിയമപരമായി വെളിപ്പെടുത്താ ൻ ആവാത്ത കേസുകൾ ഒഴികെയുള്ള എല്ലാത്തരം കേസുകളുടെയും എഫ്ഐ ആർ ഡൗൺലോഡ് ചെയ്തെടുക്കാവുന്ന താണെന്ന് കേരള പൊലീസ് ഫെയ്സ്ബു ക്ക് കുറിപ്പിലൂടെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/315727/pol-app)