---
title: "വിദേശ തൊഴിൽ അവസരങ്ങളുമായി പയ്യന്നൂര്‍ ജോബ് ഫെയർ 20ന്"
english_title: "Payyannur Job Fair "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/315642/payyannur-job-fair"
published_at: "2025-09-18T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cc2f0ab05dd_Untitled-2-web.jpg"
keywords: []
---

# വിദേശ തൊഴിൽ അവസരങ്ങളുമായി പയ്യന്നൂര്‍ ജോബ് ഫെയർ 20ന്

> **Lead Summary:** **കണ്ണൂർ:**വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ നാലാമത്തെ പ്രാദേശിക ജോബ് ഫെയര്‍ 20ന് പയ്യന്നൂർ എ കെ എ എസ് ജി വി എച്ച് എസ് എസ്സില്‍ നടക്കും.

## Article Content

**കണ്ണൂർ:**വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ നാലാമത്തെ പ്രാദേശിക ജോബ് ഫെയര്‍ 20ന് പയ്യന്നൂർ എ കെ എ എസ് ജി വി എച്ച് എസ് എസ്സില്‍ നടക്കും.

രാവിലെ പത്തിന് ടി ഐ മധുസൂധനന്‍ എംഎല്‍എ മേള ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 35 കമ്പനികളിലുള്ള 180 ഓളം തസ്തികകളിലായി 800ൽ അധികം ഒഴിവുകളുണ്ട്.യുഎഇ, കുവൈത്ത്, ഒമാന്‍, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നൂറിൽ അധികം വിദേശ തൊഴിൽ അവസരങ്ങളുമുണ്ട്.

പത്താം തരം മുതല്‍ ബിരുദ ബിരുദാനന്തര യോഗ്യത ഉള്ളവര്‍ക്കും ഐടിഐ, പോളിടെക്നിക്, ബിടെക് യോഗ്യത ഉള്ളവര്‍ക്കും അനുയോജ്യമായ നിരവധി അവസരങ്ങളും മേളയിൽ ലഭ്യമാണ്.

പങ്കെടുക്കുന്നവർ forms.gle/hoKF4pEU2ZYALfjq5 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. സ്‌പോട് രജിസ്‌ട്രേഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/315642/payyannur-job-fair)