---
title: "പരിയാരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് ധർണ നടത്തി"
english_title: "udf protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/315563/udf-protest"
published_at: "2025-09-18T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cbcccaac6dd_news-card.jpg"
keywords: []
---

# പരിയാരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് ധർണ നടത്തി

> **Lead Summary:** **പരിയാരം :**ദിനംപ്രതി നൂറിൽപരം രോഗികൾ ചികിത്സ തേടിയെത്തുന്ന പരിയാരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കാതെ ആരോഗ്യ കേന്ദ്രത്തോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

## Article Content

**പരിയാരം :**ദിനംപ്രതി നൂറിൽപരം രോഗികൾ ചികിത്സ തേടിയെത്തുന്ന പരിയാരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കാതെ ആരോഗ്യ കേന്ദ്രത്തോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

സുധിഷ് കടന്നപ്പള്ളി ഉൽഘാടനം ചെയ്തു പഞ്ചായത്ത് ചെയർമാൻ പി.സി.എം അഷറഫ് അധ്യക്ഷത വഹിച്ചു. ഇ.വിജയൻ മാസ്റ്റർ, അബുബക്കർ വായാട്, എൻ.കുഞ്ഞിക്കണ്ണൻ, കെ.രാജൻ, പി.വി. അബ്ദുൾ ഷുക്കൂർ, പി.വി. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/315563/udf-protest)