---
title: "ചാരായവും വാഷും സഹിതം മൊത്തവിതരണക്കാരൻ പിടിയിലായി"
english_title: "Wholesaler arrested along with liquor and wash"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/315501/wholesaler-arrested-along-with-liquor-and-wash"
published_at: "2025-09-18T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cb95b486f2b_news-card.jpg"
keywords: []
---

# ചാരായവും വാഷും സഹിതം മൊത്തവിതരണക്കാരൻ പിടിയിലായി

> **Lead Summary:** രാമന്തളി പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും ചാരായം മൊത്തം വിതരണം നടത്തുന്ന രാമന്തളി കുരിശുമുക്കിൽ താമസിക്കുന്ന കാഞ്ഞിരം വിള പുത്തൻവീട്ടിൽ സജീവ് കെ പി എന്നയാളെ പയ്യന്നൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ദിനേശൻ കെ യും പാർട്ടിയും അറസ്റ്റ് ചെയ്തു.

## Article Content

രാമന്തളി പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും ചാരായം മൊത്തം വിതരണം നടത്തുന്ന രാമന്തളി കുരിശുമുക്കിൽ താമസിക്കുന്ന കാഞ്ഞിരം വിള പുത്തൻവീട്ടിൽ സജീവ് കെ പി എന്നയാളെ പയ്യന്നൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ദിനേശൻ കെ യും പാർട്ടിയും അറസ്റ്റ് ചെയ്തു.

40 ലിറ്റർ ചാരായവും 80 ലിറ്റർ വാറ്റാൻ പാകപ്പെടുത്തിയ വാഷും സഹിതം ആണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി എക്സൈസ് നിരീക്ഷണത്തിൽ ആയിരുന്നു സജീവ്. എക്സൈസ് പാർട്ടി ഇന്നലെ പരിശോധനയ്ക്ക് എത്തിയപ്പോൾ വീടിന് സമീപത്തായി പ്രത്യേകം തയ്യാറാക്കിയ ഷെഡ്ഡിൽ ചാരായ നിർമ്മാണത്തിനായി സൂക്ഷിച്ച 80 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും സഹിതം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ലിറ്റർ കുപ്പികളിലായും മൊത്ത വിതരണവും ആയാണ് ഇയാൾ വില്പന ചെയ്തിരുന്നത്. മുൻപ് രണ്ട് അബ് ക്കാരി കേസുകളിലെ പ്രതിയാണ് ഇപ്പോൾ എക്സൈസ് പിടിയിലായ സജീവ്.പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ അസീസ് എ, ജനാർദ്ദനൻ എം കെ, സിവിൽ എക്സൈസ് ഓഫീസർ രാഹുൽ പി വി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജസ്ന പി ക്‌ളമന്റ്, ഡ്രൈവർ അജിത്ത് പി വി എന്നിവർ ഉണ്ടായിരുന്നു പ്രതിയെ പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/315501/wholesaler-arrested-along-with-liquor-and-wash)