---
title: "ആന്തൂർ നഗരസഭയിൽ സ്വച്ഛത ഹി സേവ, ശുചിത്വേത്സവം 2025 ക്യാമ്പയിനുകൾക്ക് തുടക്കമായി"
english_title: "aanthoor municipality"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/315438/aanthoor-municipality"
published_at: "2025-09-17T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cad0579db32_news-card.jpg"
keywords: []
---

# ആന്തൂർ നഗരസഭയിൽ സ്വച്ഛത ഹി സേവ, ശുചിത്വേത്സവം 2025 ക്യാമ്പയിനുകൾക്ക് തുടക്കമായി

> **Lead Summary:** ആന്തൂർ നഗരസഭ സ്വച്ഛത ഹി സേവ ക്യാമ്പയിൻ പരിപാടികൾ ലോഗോ പ്രകാശനം ചെയ്ത് കൊണ്ട് ആരംഭം കുറിച്ചു. നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് നടന്ന പരിപാടി ചെയർപേഴ്സൺ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ വി സതിദേവി അദ്ധ്യക്ഷത വലിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി കെ മുഹമ്മദ് കുഞ്ഞി സ്വാഗതം ആശംസിച്ചു. ക്ലീൻ സിറ്റി മാനേജർ അജിത് ടി ക്യാമ്പയിൻ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ പങ്ക് ചേർന്നു.

## Article Content

ആന്തൂർ നഗരസഭ സ്വച്ഛത ഹി സേവ ക്യാമ്പയിൻ പരിപാടികൾ ലോഗോ പ്രകാശനം ചെയ്ത് കൊണ്ട് ആരംഭം കുറിച്ചു. നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് നടന്ന പരിപാടി ചെയർപേഴ്സൺ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ വി സതിദേവി അദ്ധ്യക്ഷത വലിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി കെ മുഹമ്മദ് കുഞ്ഞി സ്വാഗതം ആശംസിച്ചു. ക്ലീൻ സിറ്റി മാനേജർ അജിത് ടി ക്യാമ്പയിൻ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ പങ്ക് ചേർന്നു.

സെപ്തംബർ 17 മുതൽ ഒക്ടോബർ 2 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിനിലെ 5 ഘടകങ്ങളായ ക്ലീൻലിനെസ്സ് ടാർജെറ്റ് യൂണിറ്റ്, പൊതു സ്ഥലങ്ങളിലെ ശുചിത്വം, സഫായി മിത്ര സുരക്ഷ ശിവിർ, ക്ലീൻ ഗ്രീൻ ഉത്സവ്, അഡ്വക്കസി ഫോർ സ്വച്ഛത തുടങ്ങിയ വിഭാഗങ്ങളിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുമെന്ന് ചെയർമാൻ അറിയിച്ചു.

ക്ലീൻലിനെസ്സ് ടാർജറ്റ്‌ യൂണിറ്റുകൾ കണ്ടെത്തി മാപ് ചെയ്യുകയും അവയുടെ ശുചീകരണ പ്രവർത്തനങ്ങളും ആരംഭിച്ചു. കൂടാതെ സെപ്തംബർ 25ന് എല്ലാ വാർഡുകളിലും 1 മണിക്കൂർ നീണ്ടു നിക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/315438/aanthoor-municipality)