---
title: "വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണ്ണാഭരണങ്ങൾ മോഷണം പോയി"
english_title: "theft"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/315406/theft"
published_at: "2025-09-17T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68caa23908c2c_crime.jpg"
keywords: []
---

# വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണ്ണാഭരണങ്ങൾ മോഷണം പോയി

> **Lead Summary:** **വളപട്ടണം :** വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണ്ണാഭരണങ്ങൾ മോഷണംപോയെന്ന പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്തു. പാപ്പിനിശേരി അരയാലയിലെ സി. സൂര്യ സുരേഷിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച രണ്ടേകാൽ പവനോളം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളാണ് മോഷണം പോയത്.

## Article Content

**വളപട്ടണം :** വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണ്ണാഭരണങ്ങൾ മോഷണംപോയെന്ന പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്തു. പാപ്പിനിശേരി അരയാലയിലെ സി. സൂര്യ സുരേഷിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച രണ്ടേകാൽ പവനോളം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളാണ് മോഷണം പോയത്.

ഈ മാസം 10 ന് രാത്രി 8 മണിക്കും 15 ന് രാത്രി 8 മണിക്കുമിടയിലാണ് മോഷണം നടന്നത്. തുടർന്ന് വളപട്ടണം പോലീസിൽ പരാതി നൽകി. 1,75,000 രൂപയുടെ നഷ്ടമുണ്ടായെന്നും സംഭവത്തിൽ ബന്ധുവിനെ സംശയിക്കുന്നു വെന്നും പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/315406/theft)