---
title: "ആന്തൂർ നഗര സഭയുടെ നേതൃത്വത്തിൽ പോഷൺ മാസചാരണ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു"
english_title: "The inauguration of the Poshan monthly campaign programs "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/315346/the-inauguration-of-the-poshan-monthly-campaign-programs"
published_at: "2025-09-17T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ca6a7a70363_news-card.jpg"
keywords: []
---

# ആന്തൂർ നഗര സഭയുടെ നേതൃത്വത്തിൽ പോഷൺ മാസചാരണ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു

> **Lead Summary:** ആന്തൂർ നഗര സഭയുടെ നേതൃത്വത്തിൽ പോഷൺ മാസചാരണ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ധർമ്മശാല സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 16 വരെ നീണ്ടു നിൽക്കുന്ന പരിപാടികളുടെ നഗരസഭാ തല ഉത്ഘാടനം ക്ഷേമ കാര്യ സ്റ്റാൻസിങ് കമ്മിറ്റി ചെയർപേഴ്സൺ ആമിന ടീച്ചറുടെ അധ്യക്ഷതയിൽ നഗര സഭാ ചെയർമാൻ പി മുകുന്ദൻ അയ്യങ്കോൽ അംഗനവാടിയിൽ നിർവഹിച്ചു.

## Article Content

ആന്തൂർ നഗര സഭയുടെ നേതൃത്വത്തിൽ പോഷൺ മാസചാരണ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ധർമ്മശാല സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 16 വരെ നീണ്ടു നിൽക്കുന്ന പരിപാടികളുടെ നഗരസഭാ തല ഉത്ഘാടനം ക്ഷേമ കാര്യ സ്റ്റാൻസിങ് കമ്മിറ്റി ചെയർപേഴ്സൺ ആമിന ടീച്ചറുടെ അധ്യക്ഷതയിൽ നഗര സഭാ ചെയർമാൻ പി മുകുന്ദൻ അയ്യങ്കോൽ അംഗനവാടിയിൽ നിർവഹിച്ചു.

വാർഡ് കൗൺസിലർ കെ.വി. ഗീത, ഐ സി ഡി എസ് സൂപ്പർവൈസർ, കെ വി കൃഷ്ണൻ എന്നിവർ സംസാരിച്ചു. കുട്ടികളിൽ ഉപ്പ് പഞ്ചസാര ട്രാൻസ്ഫാറ്റ് എന്നിവയുടെ ഉപയോഗം കുറച്ച് അമിതവണ്ണം പ്രതിരോധിക്കുക എന്നതാണ് ഈ വർഷത്തെ പോഷൻ മാസാചാരണത്തിന്റെ പ്രധാന സന്ദേശം. ഉത്ഘാടന പരിപാടിയോടനുബന്ധിച്ച് പോഷകാഹര പ്രദർശനവും നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/315346/the-inauguration-of-the-poshan-monthly-campaign-programs)