---
title: "കെഎസ്‌യു കണ്ണൂർ ഡിഐജി ഓഫിസി ലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം"
english_title: "ksu march"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/315255/ksu-march"
published_at: "2025-09-16T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c9913cd7712_news-card-Recovered.jpg"
keywords: []
---

# കെഎസ്‌യു കണ്ണൂർ ഡിഐജി ഓഫിസി ലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

> **Lead Summary:** **കണ്ണൂർ : **കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഡിഐജി ഓഫിസി ലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ജല പീരങ്കി പ്രയോഗിച്ച പൊലീസ്, പ്രവർത്തക രെ ബലം പ്രയോഗിച്ച് നീക്കി. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ യാണ് സംഘർഷം ഉടലെടുത്തത്. ജലപീര ങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയാറായില്ല. ഇതിനി ടെയാണ് പ്രവർത്തകരും പൊലീസും ഏറ്റുമുട്ടിയത്. അറസ്റ്റ് ചെയ്ത പ്രവർത്തക രുമായി പോകാനൊരുങ്ങിയ ബസ്, റോഡിൽ കിടന്നും പ്രവർത്തകർ തടഞ്ഞു. ഇവരെയും പൊലീസ് ബലം പ്രയോഗിച്ചു നീക്കി.

## Article Content

**കണ്ണൂർ : **കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഡിഐജി ഓഫിസി ലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ജല പീരങ്കി പ്രയോഗിച്ച പൊലീസ്, പ്രവർത്തക രെ ബലം പ്രയോഗിച്ച് നീക്കി. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ യാണ് സംഘർഷം ഉടലെടുത്തത്. ജലപീര ങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയാറായില്ല. ഇതിനി ടെയാണ് പ്രവർത്തകരും പൊലീസും ഏറ്റുമുട്ടിയത്. അറസ്റ്റ് ചെയ്ത പ്രവർത്തക രുമായി പോകാനൊരുങ്ങിയ ബസ്, റോഡിൽ കിടന്നും പ്രവർത്തകർ തടഞ്ഞു. ഇവരെയും പൊലീസ് ബലം പ്രയോഗിച്ചു നീക്കി.

കെഎസ്‌യു നേതാക്കളെ അറസ്റ്റ് ചെയ്തു കൈവിലങ്ങും മുഖംമൂടിയും അണിയിച്ച് ഭീകരവാദികളോടെന്ന പോലെ പെരുമാറിയ കേരള പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് പൊലീസ് ഭീകരത അവസാനിപ്പിക്കണമെന്നാ വശ്യപ്പെട്ടാണ് ഡിഐജി ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. ഡിസിസി ഓഫിസിൽ നിന്നും പ്രകടനമായി എത്തിയ മാർച്ച് ഡിഐജി ഓഫിസ് റോഡിൽ ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്, ജില്ലാ പ്രസിഡന്റ് എം.സി. അതുൽ എന്നിവരുൾപ്പെടെയുള്ള വരെയാണ് അറസ്റ്റ് ചെയ്തത്. പൊലീസു കാർ പെരുമാറുന്നത് റെഡ് വൊളന്റിയർ മാരെപ്പോലെയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത പി. മുഹമ്മദ്‌ ഷമ്മാസ് ആരോപി ച്ചു. ഇടതു ഭരണത്തിൽ പിണറായിയുടെ അടുക്കള സേവകരായി പൊലീസ് തരംതാണു. പാർട്ടി തിട്ടൂരം അനുസരിച്ച് പ്രതിപക്ഷ വിദ്യാർഥി യുവജന നേതാക്കളെ കൈകാര്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരുടെ റാങ്ക് പട്ടിക തയാറാക്കി മുൻകാല പ്രാബല്യത്തോടെ വിശ്രമ ജീവിതം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/315255/ksu-march)