---
title: "കണ്ണൂർ ഉൾപ്പെടെ 6 ജില്ലകളിൽ ഇന്ന് ചൂട് കൂടും"
english_title: "temperature high at kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/31500/temperature-high-at-kannur"
published_at: "2022-03-13T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622db8874019e_Untitled-2 web-Recovered.jpg"
keywords: []
---

# കണ്ണൂർ ഉൾപ്പെടെ 6 ജില്ലകളിൽ ഇന്ന് ചൂട് കൂടും

> **Lead Summary:** സംസ്ഥാനത്ത് ഇന്ന് ചൂട് വലിയതോതിൽ കൂടും. 6 ജില്ലകളിൽ ഇന്ന് ഉയർന്ന താപനില സാധാരണയിൽ നിന്നു രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. കോട്ടയം, കൊല്ലം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്.

## Article Content

സംസ്ഥാനത്ത് ഇന്ന് ചൂട് വലിയതോതിൽ കൂടും. 6 ജില്ലകളിൽ ഇന്ന് ഉയർന്ന താപനില സാധാരണയിൽ നിന്നു രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. കോട്ടയം, കൊല്ലം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്.

ഈ ജില്ലകളിൽ ജാഗ്രത വേണമെന്നും അധികൃതർ അറിയിച്ചു. ഇതേ ജില്ലകളിൽ ഇന്നലെയും ജാഗ്രതാ മുന്നറിയിപ്പു നൽകിയിരുന്നു. കേരളത്തിൽ വരണ്ട കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാലാണ് താപനില ഉയരുന്നതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.സന്തോഷ് അറിയിച്ചു.

ശരാശരിയിൽ നിന്നു 33% മഴ കുറഞ്ഞതും വരണ്ട വടക്കു കിഴക്കൻ കാറ്റിന്റെ സ്വാധീനവും താപനില ഉയരാനുള്ള കാരണങ്ങളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/31500/temperature-high-at-kannur)