---
title: "ലോക പ്രഥമ ശുശ്രൂഷ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "awareness class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/314997/awareness-class"
published_at: "2025-09-15T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c801911dd08_news-card.jpg"
keywords: []
---

# ലോക പ്രഥമ ശുശ്രൂഷ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** ലോക പ്രഥമ ശുശ്രൂഷ ദിനത്തോടനുബന്ധിച്ച് യുവസ്വാശ്രയസംഘം പ്രവർത്തകർ സെപ്റ്റംബർ 14 ഞായറാഴ്ച പുല്ല്യാഞ്ഞോട് എ എൽ പി സ്കൂളിൽ വച്ചു പ്രഥമ ശുശ്രൂഷ പരിചരണവുമായി ബന്ധപ്പെട്ടുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

ലോക പ്രഥമ ശുശ്രൂഷ ദിനത്തോടനുബന്ധിച്ച് യുവസ്വാശ്രയസംഘം പ്രവർത്തകർ സെപ്റ്റംബർ 14 ഞായറാഴ്ച പുല്ല്യാഞ്ഞോട് എ എൽ പി സ്കൂളിൽ വച്ചു പ്രഥമ ശുശ്രൂഷ പരിചരണവുമായി ബന്ധപ്പെട്ടുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

അപ്രതീക്ഷിതമായി വന്നു ചേരുന്ന അപകട സാഹചര്യങ്ങളെ നമുക്ക് എങ്ങനെ കൈകാര്യം ചെയ്യാം എന്നുള്ളതിനെപ്പറ്റി പൊതു സമൂഹത്തിൽ ബോധമുളവാക്കാൻ ക്ലാസ്സിനു സാധിച്ചു.നാട്ടുകാരുടെ പങ്കാളിത്തംകൊണ്ട് പരിപാടി ഏറെ ശ്രദ്ധയാകാർഷിച്ചു.

തളിപ്പറമ്പ ഫയർ സ്റ്റേഷൻ ഓഫീസർ കുര്യക്കോസ് ക്ലാസ് കൈകാര്യം ചെയ്തു.പരിപാടിയുടെ ഉൽഘാടനം കുറുമാത്തൂർ പഞ്ചായത്തു വൈസ് പ്രസിഡന്റ് പാച്ചേനി രാജീവനും ആശംസ വാർഡ് മെമ്പർ രമ്യ വിയും നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/314997/awareness-class)