---
title: "ആടിക്കും പാറ അൽ ഹസനിയ്യ മദ്റസ സംഘടിപ്പിച്ച സ്വീറ്റ് ഓഫ് മഹബ്ബ മീലാദ് ഫെസ്റ്റ് സമാപിച്ചു"
english_title: "meelad fest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/314993/meelad-fest"
published_at: "2025-09-15T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c7fe942f58c_news-card.jpg"
keywords: []
---

# ആടിക്കും പാറ അൽ ഹസനിയ്യ മദ്റസ സംഘടിപ്പിച്ച സ്വീറ്റ് ഓഫ് മഹബ്ബ മീലാദ് ഫെസ്റ്റ് സമാപിച്ചു

> **Lead Summary:** **ആടിക്കുംപാറ: **തിരു വസന്തം 1500 എന്ന പ്രമേയത്തിൽ അൽ ഹസനിയ്യ മദ്റസ ആടിക്കുംപാറ സംഘടിപ്പിച്ച സ്വീറ്റ് ഓഫ് മഹബ്ബ മീലാദ് ഫെസ്റ്റ് അവസാനിച്ചു.

## Article Content

**ആടിക്കുംപാറ: **തിരു വസന്തം 1500 എന്ന പ്രമേയത്തിൽ അൽ ഹസനിയ്യ മദ്റസ ആടിക്കുംപാറ സംഘടിപ്പിച്ച സ്വീറ്റ് ഓഫ് മഹബ്ബ മീലാദ് ഫെസ്റ്റ് അവസാനിച്ചു.

മഹല്ല് പ്രസിഡൻ്റ് എംകെ മുഹമ്മദലിയുടെ അദ്ധ്യക്ഷതയിൽ മഹല്ല് ഖത്തീബ് മുസ്തഫ മിസ്ബാഹി കൂനം ഉദ്ഘാടനം നിർവഹിച്ചു.കൺവീനർ മുബഷിർ.സികെ സ്വാഗതവും,മഹല്ല് സെക്രട്ടറി ഉമ്മർ കുട്ടി ഹാജി അനുമോദനവും, ഷാക്കിർ ഹുമൈദി,കുഞ്ഞി മുഹമ്മദ് സഖാഫി, ഉനൈസ് സഅദി അൽ മള്ഹരി , മുബഷിർ അമാനി അൽ ഹാദി,സ്വാഗത സംഘ ചെയർമാൻ ശിബ് ലി.എഎം ആശംസയും, മദ്റസ ലീഡർ ഷാൻ അബൂബക്കർ നന്ദിയും പറഞ്ഞു.

13,14 തീയതികളിലായി രണ്ട് ദിവസങ്ങളിൽ 70 മത്സരങ്ങളിൽ 140 വിദ്യാർഥികൾ പങ്കെടുത്തു.പൊതു പരീക്ഷയിൽ ഓൾ ഇന്ത്യയിൽ ഫുള്ളിൽ ഫുൾ മാർക്ക് വാങ്ങിയ നഫീസത്തുൽ മിസ്രിയ്യക്ക് അനുമോദനവും,പള്ളിയിൽ കൃത്യമായി വരികയും പള്ളിയുമായി ബന്ധപ്പെട്ട എല്ലാ വിഷയത്തിൽ നിറ സാന്നിധ്യമായ മദ്രസ വിദ്യാർത്ഥി റിഫൈദിന് സൈക്കിളും,മറ്റു മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികൾക്ക് സമ്മാനവും നൽകി.മദ്റസ വിദ്യാർത്ഥികൾ അവതരിപ്പിച്ച ദഫ്,സ്കൗട്ട്,ഫ്ലവർ ഷോ, ഖവാലി പ്രദർശനങ്ങളും നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/314993/meelad-fest)