---
title: "കാര്യമ്പലം സൈനുൽ ആബിദീൻ മദ്രസ സംഘടിപ്പിച്ച ലദൽ ഹബീബ് മീലാദ് ഫെസ്റ്റ് സമാപിച്ചു"
english_title: "meelad fest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/314878/meelad-fest"
published_at: "2025-09-15T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c791601cfbf_news-card.jpg"
keywords: []
---

# കാര്യമ്പലം സൈനുൽ ആബിദീൻ മദ്രസ സംഘടിപ്പിച്ച ലദൽ ഹബീബ് മീലാദ് ഫെസ്റ്റ് സമാപിച്ചു

> **Lead Summary:** തിരുവസന്തം 1500 എന്ന പ്രമേയത്തിൽ കാര്യമ്പലം സൈനുൽ ആബിദീൻ മദ്രസ സംഘടിപ്പിച്ച മീലാദ് ഫെസ്റ്റ് അവസാനിച്ചു.സദർ മുഅല്ലിം മൂസ അൽ ഹിശാമി യുടെ അധ്യക്ഷതയിൽ ബിലാൽ അമാനി കാമിൽ സഖാഫി ഉൽഘാടനം നിർവഹിച്ചു. മുഹമ്മദ്‌ അസ്‌ലം അമാനി സ്വാഗതവും, ദാവൂദ് നന്ദിയും പറഞ്ഞു.റഷീദ് ഹാജി, റാഫിയാദ് ഹാജി, ജബ്ബാർ ഹാജി, മുഹ്‌യുദ്ധീൻ കുട്ടി,കാസിം ഹാജി,തുടങ്ങിയവർ സംബന്ധിച്ചു.

## Article Content

തിരുവസന്തം 1500 എന്ന പ്രമേയത്തിൽ കാര്യമ്പലം സൈനുൽ ആബിദീൻ മദ്രസ സംഘടിപ്പിച്ച മീലാദ് ഫെസ്റ്റ് അവസാനിച്ചു.സദർ മുഅല്ലിം മൂസ അൽ ഹിശാമി യുടെ അധ്യക്ഷതയിൽ ബിലാൽ അമാനി കാമിൽ സഖാഫി ഉൽഘാടനം നിർവഹിച്ചു. മുഹമ്മദ്‌ അസ്‌ലം അമാനി സ്വാഗതവും, ദാവൂദ് നന്ദിയും പറഞ്ഞു.റഷീദ് ഹാജി, റാഫിയാദ് ഹാജി, ജബ്ബാർ ഹാജി, മുഹ്‌യുദ്ധീൻ കുട്ടി,കാസിം ഹാജി,തുടങ്ങിയവർ സംബന്ധിച്ചു.

12&13 തിയതികളിലായി രണ്ട് ദിവസങ്ങളിൽ 38 മത്സരങ്ങളിലായി 113 വിദ്യാർത്ഥികൾ പങ്കെടുത്തു.ഒന്നാം ക്ലാസിൽ ആദ്യമായി സ്റ്റേജിൽ കയറി പരിപാടി അവതരിപ്പിച്ച 7 വിദ്യാർത്ഥികൾക്ക് സൈക്കിൾ സമ്മാനം നൽകി.മറ്റു സമ്മാനങ്ങളും നൽകി.മദ്രസ വിദ്യാർത്ഥികൾ അവതരിപ്പിച്ച ദഫ്, സ്കൗട്ട്, ഫ്ലവർ ഷോ പ്രദർശനങ്ങളും നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/314878/meelad-fest)