---
title: "ജനവിരുദ്ധ സർക്കാരിനെതിരെ മുസ്ലിം ലീഗ് നയിക്കുന്ന ജനബോധന യാത്ര ഒക്ടോബർ 1, 2 തീയതികളിൽ "
english_title: "Muslim league "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/314837/muslim-league"
published_at: "2025-09-14T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c6e47c9182e_muslim-league-flag.jpg.image.845.440-1.jpg"
keywords: []
---

# ജനവിരുദ്ധ സർക്കാരിനെതിരെ മുസ്ലിം ലീഗ് നയിക്കുന്ന ജനബോധന യാത്ര ഒക്ടോബർ 1, 2 തീയതികളിൽ 

> **Lead Summary:** കണ്ണൂർ: ജനവിരുദ്ധ സർക്കാരിനെതിരെ ജനബോധന യാത്ര എന്ന മുദ്രാവാക്യവുമായി ഒക്ടോബർ 1, 2 തീയതികളിൽ ജില്ലയിലെ മുഴുവൻ പഞ്ചായത്ത് - മുൻസിപ്പൽ - മേഖലാതലങ്ങളിലും പദയാത്ര സംഘടിപ്പിക്കാൻ മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെയും മണ്ഡലം പ്രസിഡൻറ് ജനറൽ സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു.

## Article Content

കണ്ണൂർ: ജനവിരുദ്ധ സർക്കാരിനെതിരെ ജനബോധന യാത്ര എന്ന മുദ്രാവാക്യവുമായി ഒക്ടോബർ 1, 2 തീയതികളിൽ ജില്ലയിലെ മുഴുവൻ പഞ്ചായത്ത് - മുൻസിപ്പൽ - മേഖലാതലങ്ങളിലും പദയാത്ര സംഘടിപ്പിക്കാൻ മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെയും മണ്ഡലം പ്രസിഡൻറ് ജനറൽ സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു.

ഇതിൻറെ മുന്നൊരുക്കം എന്ന നിലയിൽ സെപ്റ്റംബർ 23ന് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ജനറൽ സെക്രട്ടറിമാരുടെയും മണ്ഡലം പ്രസിഡണ്ട് ജനറൽ സെക്രട്ടറി ട്രഷറർ മാരുടെയും സംയുക്ത പ്രവർത്തക ക്യാമ്പ് കണ്ണൂരിൽ സംഘടിപ്പിക്കുന്നതാണ്.പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷതവഹിച്ചു. സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു.ജനറൽ സെക്രട്ടറി കെ ടി സഹദുള്ള സ്വാഗതം പറഞ്ഞു.

പദയാത്രയുടെ മുന്നൊരുക്കമായി സെപ്റ്റംബർ 20 നകം ജില്ലയിലെ മുഴുവൻ മണ്ഡലം മുസ്ലിംലീഗ്പ്രവർത്തകസമിതി യോഗങ്ങളും വിളിച്ചുചേർക്കാൻ ജില്ലാ കമ്മിറ്റി നിർദേശിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് സജ്ജമാക്കാൻ നേതൃയോഗം കീഴ് ഘടകങ്ങളോട് ആഹ്വാനം ചെയ്തു.

ജില്ലാ ഭാരവാഹികളായ അഡ്വ.കെ.എ. ലത്തീഫ്, വി പി വമ്പൻ, അഡ്വ. എസ് മുഹമ്മദ് , കെ.പി. താഹിർ,ഇബ്രാഹിം മുണ്ടേരി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ടി.എ. തങ്ങൾ, അൻസാരി തില്ലങ്കേരി, സി കെ മുഹമ്മദ് മാസ്റ്റർ, അഡ്വ. എം പി മുഹമ്മദലി, മഹമൂദ് അള്ളാംകുളം , എൻ കെ റഫീഖ് മാസ്റ്റർ, പി കെ സുബൈർ, ബി കെ അഹമ്മദ് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/314837/muslim-league)