---
title: "റാഗിംഗ്: രണ്ട് വിദ്യാർത്ഥികൾക്ക് മർദ്ദനം "
english_title: "Ragging "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/314772/ragging"
published_at: "2025-09-14T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c67d5d8b44c_images-2022-03-21T154448.728.jpeg.jpg"
keywords: []
---

# റാഗിംഗ്: രണ്ട് വിദ്യാർത്ഥികൾക്ക് മർദ്ദനം 

> **Lead Summary:** **കണ്ണൂര്‍: **ഷൂസ് ധരിച്ച് സ്‌ക്കൂളില്‍ വന്ന ജൂനിയര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച 15 സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.പുഴാതി ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ സപ്തംബര്‍ 9 ന് ഉച്ചക്ക് 12.45 നാണ് സംഭവം.

## Article Content

**കണ്ണൂര്‍: **ഷൂസ് ധരിച്ച് സ്‌ക്കൂളില്‍ വന്ന ജൂനിയര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച 15 സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.പുഴാതി ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ സപ്തംബര്‍ 9 ന് ഉച്ചക്ക് 12.45 നാണ് സംഭവം.

പ്ലസ് വണ്‍ കൊമേഴ്‌സ് വിദ്യാര്‍ത്ഥികളായ കൊറ്റാളി കുഞ്ഞിപ്പള്ളിയിലെ ടി.വി.മുഹമ്മദ് റെസ്മല്‍(17), സുഹൃത്ത് സാബിത്ത്(17) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

സ്‌ക്കൂളിലെ ബാത്ത്‌റൂമിന് സമീപംവെച്ച് സീനിയര്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ 15 ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.സീനിയേഴ്‌സിനെ ബഹുമാനിക്കാന്‍ പ്രയാസമുണ്ടോ എന്ന് ചോദിച്ച് അടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/314772/ragging)