---
title: "തളിപ്പറമ്പ് നഗരസഭ ബഡ്‌സ് സ്പെഷ്യൽ സ്കൂൾ ഒന്നാം വാർഷികം ആഘോഷിച്ചു"
english_title: "Taliparamba Municipality Buds Special School"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/314649/taliparamba-municipality-buds-special-school"
published_at: "2025-09-13T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c5662cdab12_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ ബഡ്‌സ് സ്പെഷ്യൽ സ്കൂൾ ഒന്നാം വാർഷികം ആഘോഷിച്ചു

> **Lead Summary:** **തളിപ്പറമ്പ: **ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന തളിപ്പറമ്പ് നഗരസഭ ബഡ്‌സ് സ്കൂൾ ഒന്നാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ നടന്ന വാർഷികാഘോഷം കുട്ടികളുടെ കലാപ്രകടനങ്ങളാൽ ശ്രദ്ധേയമായി.

## Article Content

**തളിപ്പറമ്പ: **ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന തളിപ്പറമ്പ് നഗരസഭ ബഡ്‌സ് സ്കൂൾ ഒന്നാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ നടന്ന വാർഷികാഘോഷം കുട്ടികളുടെ കലാപ്രകടനങ്ങളാൽ ശ്രദ്ധേയമായി.

നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ശ്രീ മണി കെ.പി. മുഖ്യാതിഥിയായി.

നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ എം.കെ.ഷബിത,നബീസ ബീവി,പി പി മുഹമ്മദ് നിസാർ.കെ പി.ഖദീജ കൗൺസിലർമാർമാരായ കോടിയിൽ സലീം വത്സരാജൻ സി പി മനോജ്‌ കെ എം ലത്തീഫ് നഗരസഭ സെക്രട്ടറി കെ പി സുബൈർ , കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ശ്രീ വിനീഷ് പി,സി ഡി എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ,എസ് എം സി മെമ്പർ കെ എസ് റിയാസ് , പിടിഎ പ്രസിഡണ്ട് സലാം ഹാജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂളിന്റെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിശദമാക്കുന്ന റിപ്പോർട്ട് ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ ഇർഷാദ് വാഫി അവതരിപ്പിച്ചു.ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ റജില.പി സ്വാഗതവും ബഡ്‌സ് സ്കൂൾ അധ്യാപിക ഉഷാകുമാരി നന്ദിയും പറഞ്ഞു.

ഉദ്ഘാടന ചടങ്ങിന് ശേഷം നടന്ന കലാപരിപാടികൾക്ക് മാറ്റ് കൂട്ടാൻ ഫ്ലവേഴ്സ് ടിവി ഫെയിം ഉസ്മാൻ തളിപ്പറമ്പിന്റെ മിമിക്സ് പരേഡ്, പ്രശസ്ത ഗായിക നീരജ എസ്. രാജേഷിന്റെ ഗാന വിരുന്ന് മാസ്റ്റർ ഇമ്രാൻ സമദിന്റെ പിയാനോ റീഡിങ്, സഹറ നിസാറിൻ്റെ മാജിക് ഷോ, എന്നിവർ അണിനിരന്നു

ബഡ്‌സ് സ്കൂൾ വിദ്യാർത്ഥികളുടെ ഒപ്പന, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, ഗാനങ്ങൾ, ദഫ് പ്രദർശനം തുടങ്ങിയ പരിപാടികൾ വേദിയിൽ അരങ്ങേറി.

കുട്ടികൾ അവതരിപ്പിച്ച ഫാൻസി ഡ്രസ്സ്, പ്രച്ഛന്നവേഷം, അഭിനയ ഗാനം എന്നിവയും ശ്രദ്ധ നേടി. മസ്കറ്റ് പ്രവാസി കൂട്ടായ്മ അവതരിപ്പിച്ച കോൽക്കളി അൽനഫ്ര കലാസംഘം അവതരിപ്പിച്ച മുട്ടിപ്പാട്ട് പരിപാടിക്ക് നിറപ്പകിട്ടേകി. വിവിധ പരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വെച്ച് നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/314649/taliparamba-municipality-buds-special-school)