---
title: "ഹജ് 2026; കേരളത്തിൽ നിന്ന് വിമാന സർവിസ് മെയ് അഞ്ച് മുതൽ"
english_title: "hajj2026"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/314535/hajj2026"
published_at: "2025-09-13T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c500c9748cf_upi.jpg"
keywords: []
---

# ഹജ് 2026; കേരളത്തിൽ നിന്ന് വിമാന സർവിസ് മെയ് അഞ്ച് മുതൽ

> **Lead Summary:** **കരിപ്പൂർ: **അടുത്ത ഹജ് തീർഥാടനത്തിന് രാജ്യത്ത് നിന്നും സൗദിയിലേക്കുള്ള ഹജ് വിമാനയാത്ര ഏപ്രിൽ 18 മുതൽ.രണ്ടുഘട്ടങ്ങളായാണ് യാത്ര. കേരളത്തിൽ നിന്നുള്ള മൂന്ന് വിമാന താവളങ്ങളിലെയും യാത്ര രണ്ടാം ഘട്ടത്തിലാണ്. ഏപ്രിൽ 18 മുതൽ മേയ് നാല് വരെയാണ് ആദ്യ സംഘത്തിന്റെ യാത്ര.

## Article Content

**കരിപ്പൂർ: **അടുത്ത ഹജ് തീർഥാടനത്തിന് രാജ്യത്ത് നിന്നും സൗദിയിലേക്കുള്ള ഹജ് വിമാനയാത്ര ഏപ്രിൽ 18 മുതൽ.രണ്ടുഘട്ടങ്ങളായാണ് യാത്ര. കേരളത്തിൽ നിന്നുള്ള മൂന്ന് വിമാന താവളങ്ങളിലെയും യാത്ര രണ്ടാം ഘട്ടത്തിലാണ്. ഏപ്രിൽ 18 മുതൽ മേയ് നാല് വരെയാണ് ആദ്യ സംഘത്തിന്റെ യാത്ര.

ഇവർ മദീനയിലെത്തി ജിദ്ദയിൽ നിന്നാണ് മടങ്ങുക. മടക്കയാത്ര ജൂൺ 2 മുതൽ 19 വരെ. കേരളം ഉൾപ്പെടുന്ന സംസ്ഥാനങ്ങളുടെ യാത്ര മേയ് 5 മുതൽ 19 വരെയാണ്. ഇവർ ജിദ്ദയിലെത്തി മദീനയിൽ നിന്ന് മടങ്ങും.

ജൂൺ 11 മുതൽ 30 വരെയാണ് മടക്കം തീരുമാനിച്ചിട്ടുള്ളത്. വിമാന കമ്പനികൾ യാത്രാ ഷെഡ്യൂൾ തീരുമാനിക്കുമ്പോൾ തീയതികളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാം.

രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന ഹ്രസ്വകാല ഹജ് പാക്കേജിലെ യാത്ര മേയ് 17 മുതൽ 20 വരെ ജിദ്ദയിലെത്തി, മദീനയിൽ നിന്ന് ജൂൺ 5നും എട്ടിനും ഇടയിൽ മടങ്ങാനാണ് തീരുമാനം. 20 ദിവസത്തെ പാക്കേജ് ആദ്യമായാണ് രാജ്യത്ത് നടപ്പാക്കാൻ ഒരുങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/314535/hajj2026)