---
title: "ആന്തൂർ നഗരസഭ കൃഷിഭവൻ മോറാഴ വില്ലേജിലെ കൃഷിയിടങ്ങളിലെ കാർഷിക വിളകൾ തിട്ടപ്പെടുത്തുന്നു"
english_title: "Anthoor Municipality Krishi Bhavan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/314452/anthoor-municipality-krishi-bhavan"
published_at: "2025-09-12T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c421f3ce6e1_news-card.jpg"
keywords: []
---

# ആന്തൂർ നഗരസഭ കൃഷിഭവൻ മോറാഴ വില്ലേജിലെ കൃഷിയിടങ്ങളിലെ കാർഷിക വിളകൾ തിട്ടപ്പെടുത്തുന്നു

> **Lead Summary:** ആന്തൂർ നഗരസഭ കൃഷിഭവൻ മോറാഴ വില്ലേജിലെ കൃഷിഭൂമി - വിളകളുടെ ഡിജിറ്റൽ സർവ്വെയിലൂടെ ഓരോ കൃഷിയിടത്തിലും ഉള്ള വിളകൾ കൃത്യമായി തിട്ടപെടുത്തുന്നു . സർവ്വെയുടെ മുൻസിപ്പൽ തല ഉൽഘാടനം 2025 സപ്തംബർ 12 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വെള്ളുക്കീൽ കൈരളി വായനശാലക്ക് സമീപം സി. ബാലകൃഷണൻ്റെ കൃഷിയിടത്തിൽ വെച്ച് നടന്നു.

## Article Content

ആന്തൂർ നഗരസഭ കൃഷിഭവൻ മോറാഴ വില്ലേജിലെ കൃഷിഭൂമി - വിളകളുടെ ഡിജിറ്റൽ സർവ്വെയിലൂടെ ഓരോ കൃഷിയിടത്തിലും ഉള്ള വിളകൾ കൃത്യമായി തിട്ടപെടുത്തുന്നു . സർവ്വെയുടെ മുൻസിപ്പൽ തല ഉൽഘാടനം 2025 സപ്തംബർ 12 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വെള്ളുക്കീൽ കൈരളി വായനശാലക്ക് സമീപം സി. ബാലകൃഷണൻ്റെ കൃഷിയിടത്തിൽ വെച്ച് നടന്നു.

ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ ഉൽഘാടനം ചെയ്തു. വൈസ് ചെയർ പേഴ്സൺ വി. സതീദേവി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ രാമകൃഷ്ണൻ മാവില പദ്ധതി വിശദീകരിച്ചു .

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ എം. ആമിന ടീച്ചർ , ഓമനാ മുരളീധരൻ, കൗൺസിലർ മാരായ പ്രീത എം , വത്സല പി, കെ.വി. ഗീത , ശ്രീനിമിഷ ടി.എൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

അസിസ്റ്റൻ്റ് കൃഷി ഓഫീസർ ജയശ്രി കെ. സ്വാഗതവും കൃഷി അസിസ്റ്റൻ്റ് പി.കെ. സജിത് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/314452/anthoor-municipality-krishi-bhavan)