---
title: "നടക്കാൻ അരികില്ലാതെ സി എച്ച് നഗർ റോഡ്, മുക്കുന്നിൽ പൊട്ടിപ്പൊളിഞ്ഞ റോഡും കുടിവെള്ളം കിട്ടാക്കനിയും; മുസ്‌ലിം ലീഗ് നിവേദനം നൽകി"
english_title: "muslim league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/314395/muslim-league"
published_at: "2025-09-12T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3e230948c8_news-card.jpg"
keywords: []
---

# നടക്കാൻ അരികില്ലാതെ സി എച്ച് നഗർ റോഡ്, മുക്കുന്നിൽ പൊട്ടിപ്പൊളിഞ്ഞ റോഡും കുടിവെള്ളം കിട്ടാക്കനിയും; മുസ്‌ലിം ലീഗ് നിവേദനം നൽകി

> **Lead Summary:** ഗതാഗതവും കാല്‍നട യാത്രയും അസഹ്യമായ മുക്കുന്ന് - ഇരിങ്ങൽ - പാച്ചേനി തീരദേശ റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടും നടക്കാൻ അരികില്ലാതെ കാൽ നടയാത്രക്കാർ ബുദ്ധിമുട്ടിലായ സി എച്ച് നഗർ റോഡിൽ നിർദ്ധിഷ്ട്ട ഓവുചാലിന് സ്ലാബിടണമെന്നാവശ്യ പ്പെട്ടും നോർത്ത് കുപ്പം ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി തളിപ്പറമ്പ തഹസിൽദാർക്ക് നിവേദനം നൽകി.

## Article Content

ഗതാഗതവും കാല്‍നട യാത്രയും അസഹ്യമായ മുക്കുന്ന് - ഇരിങ്ങൽ - പാച്ചേനി തീരദേശ റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടും നടക്കാൻ അരികില്ലാതെ കാൽ നടയാത്രക്കാർ ബുദ്ധിമുട്ടിലായ സി എച്ച് നഗർ റോഡിൽ നിർദ്ധിഷ്ട്ട ഓവുചാലിന് സ്ലാബിടണമെന്നാവശ്യ പ്പെട്ടും നോർത്ത് കുപ്പം ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി തളിപ്പറമ്പ തഹസിൽദാർക്ക് നിവേദനം നൽകി.

മാസങ്ങൾക്ക് മുൻപേ തകർന്ന് തരിപ്പണമായ മുക്കുന്ന് റോഡിൽ ദേശീയപാതയിൽ കപ്പണത്തട്ടിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് വാഹനം വഴിതിരിച്ചു വിട്ടപ്പോൾ റോഡിന്റെ ചില ഭാഗങ്ങളിൽ എൻഎച്ച് അധികൃതർ മെറ്റൽ നിരത്തിയിരുന്നുവെങ്കിലും ഇത് പൂർണമായി ഇളകിയ നിലയിലാണ്. ഇരുചക്രവാഹനങ്ങൾ റോഡിൽ നിയന്ത്രണം വിടുന്ന അവസ്ഥയാണ്.ചില ഭാഗങ്ങളിൽ കാൽനട യാത്ര പോലും പ്രയാസകരമാണ്.പഞ്ചായത്തിനും എംഎൽഎക്കും തീരദേശ വകുപ്പ് റോഡ് വിഭാഗത്തിനും ഇതു സംബന്ധിച്ച് നിവേദനം നൽകിയെങ്കിലും

തിരിഞ്ഞുനോക്കാൻ പോലും അധികൃതർ തയാറാകുന്നില്ല.അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടാണ് മുസ്‌ലിം ലീഗ് ശാഖ കമ്മിറ്റി തഹസിൽദാർക്ക് നേരിട്ട് നിവേദനം നൽകിയത്.അതോടൊപ്പം പരിയാരം ഗ്രാമ പഞ്ചായത്ത്‌ പതിനൊന്ന് പന്ത്രണ്ട് വാർഡുകളിലെ വിവിധ ഭാഗങ്ങളിൽ ജപ്പാൻ കുടിവെള്ളം കിട്ടാക്കനിയായ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് വാട്ടർ അതോറിറ്റി അസി.എഞ്ചിനീയറുമായി ചർച്ചയും നടത്തി.പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് കൗൺസിൽ അംഗം ഒ പി അബ്ദുൽ ഖാദിർ,ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ കെ വി അബ്ദുള്ള ഹാജി,ജന.സെക്രട്ടറി ടി പി ഷഫീഖ്,ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ ടി പി ഇബ്രാഹീം,കെ പി സൽമത്ത് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/314395/muslim-league)