---
title: "ഇ-ചലാന്‍ റദ്ദാക്കിയിട്ടില്ല- മോട്ടോര്‍ വാഹന വകുപ്പ്"
english_title: "E-challan has not been canceled"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/314261/e-challan-has-not-been-canceled"
published_at: "2025-09-11T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c2da8781d6c_mvd.jpg"
keywords: []
---

# ഇ-ചലാന്‍ റദ്ദാക്കിയിട്ടില്ല- മോട്ടോര്‍ വാഹന വകുപ്പ്

> **Lead Summary:** ഇ-ചലാന്‍ റദ്ദാക്കാന്‍ ആലോചിക്കുന്നതായുള്ള വാര്‍ത്തകള്‍ വ്യാജമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പ്. ചില സോഷ്യല്‍ മീഡിയ ചാനലുകളില്‍ പ്രചരിക്കുന്ന ഇത്തരം വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും എംവിഡി അറിയിച്ചു.

## Article Content

ഇ-ചലാന്‍ റദ്ദാക്കാന്‍ ആലോചിക്കുന്നതായുള്ള വാര്‍ത്തകള്‍ വ്യാജമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പ്. ചില സോഷ്യല്‍ മീഡിയ ചാനലുകളില്‍ പ്രചരിക്കുന്ന ഇത്തരം വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും എംവിഡി അറിയിച്ചു.

മോട്ടോര്‍ വാഹന നിയമ ലംഘനങ്ങളുടെ പേരില്‍ ഈ വകുപ്പിലെ വാഹനങ്ങള്‍ക്ക് എതിരെ പോലും പുറപ്പെടുവിച്ച ചലാനുകള്‍ ഗൗരവമായി കാണുന്നു. ഒരിക്കല്‍ പുറപ്പെടുവിച്ച ചലാനുകള്‍ റദ്ദാക്കാന്‍ കോടതികള്‍ക്ക് മാത്രമേ നിയമപരമായ അധികാരമുള്ളൂ. നിയമ ലംഘനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഉദ്ദേശിച്ചാണ് വ്യാജ വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നതെന്നും എംവിഡി കുറിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/314261/e-challan-has-not-been-canceled)