---
title: "ഖത്തറിൽ ആക്രമണം നടത്തി ഇസ്രയേൽ; ദോഹയിൽ ഉഗ്രസ്‌ഫോടനം"
english_title: "Israel attacks Qatar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/313848/israel-attacks-qatar"
published_at: "2025-09-09T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c0458b0a3a4_upi.jpg"
keywords: []
---

# ഖത്തറിൽ ആക്രമണം നടത്തി ഇസ്രയേൽ; ദോഹയിൽ ഉഗ്രസ്‌ഫോടനം

> **Lead Summary:** **ദോഹ: **ഖത്തർ തലസ്ഥാനമായ ​ദോഹയിൽ ഇസ്രയേൽ ആക്രമണം. ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സ്ഫോടനം നടത്തി. കതാറ പ്രവിശ്യയിൽ ആണ് സ്ഫോടനമുണ്ടായത്. മൂന്ന് തവണ സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് വിവരം. ഉ​ഗ്ര ശബ്ദം കേൾക്കുകയും പുക ഉയരുകയുമായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.

## Article Content

**ദോഹ: **ഖത്തർ തലസ്ഥാനമായ ​ദോഹയിൽ ഇസ്രയേൽ ആക്രമണം. ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സ്ഫോടനം നടത്തി. കതാറ പ്രവിശ്യയിൽ ആണ് സ്ഫോടനമുണ്ടായത്. മൂന്ന് തവണ സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് വിവരം. ഉ​ഗ്ര ശബ്ദം കേൾക്കുകയും പുക ഉയരുകയുമായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.

ആക്രമണത്തിൽ ഹമാസ് തലവൻ കൊല്ലപ്പെട്ടതായുള്ള വിവരങ്ങളുണ്ട്. ചില സുപ്രധാന ഹമാസ് നേതാക്കളും മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/313848/israel-attacks-qatar)