---
title: "സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും"
english_title: "Binoy vishwam "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/313800/binoy-vishwam"
published_at: "2025-09-09T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c00e3d21813_Screenshot_20250909_165317_Google.jpg"
keywords: []
---

# സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും

> **Lead Summary:** തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. നാളെയാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ആരംഭിക്കുക. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ബിനോയ് വിശ്വം തുടരുന്നതാണ് ഉചിതമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

## Article Content

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. നാളെയാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ആരംഭിക്കുക. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ബിനോയ് വിശ്വം തുടരുന്നതാണ് ഉചിതമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചതിനെ തുടർന്നാണ് ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയേറ്റത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ബിനോയ് വിശ്വത്തെ നിയോഗിച്ചതിൽ ചില മുതിർന്ന നേതാക്കൾക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും കാനം രാജേന്ദ്രൻ പക്ഷവും കേന്ദ്ര നേതൃത്വവും ബിനോയ് വിശ്വത്തിന് അനുകൂലമായാണ് നിലകൊണ്ടത്. 25ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടന്ന മണ്ഡലം സമ്മേളനങ്ങളിലും ജില്ലാ സമ്മേളനങ്ങളിലും ബിനോയ് വിശ്വത്തിന്റെ ശൈലിയ്‌ക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/313800/binoy-vishwam)