---
title: "സി.പി.ഐ (എം) പാർട്ടി കോൺഗ്രസ്; തളിപ്പറമ്പിൽ ചിത്രവര സംഘടിപ്പിച്ചു"
english_title: "cpim party congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/31377/cpim-party-congress"
published_at: "2022-03-12T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622cbd5a8a240_Untitled-2 web-Recovered.jpg"
keywords: []
---

# സി.പി.ഐ (എം) പാർട്ടി കോൺഗ്രസ്; തളിപ്പറമ്പിൽ ചിത്രവര സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: **സി.പി.ഐ (എം) ഇരുപത്തിമൂന്നാമത് പാർട്ടി കോൺഗ്രസിന്റെ പ്രചാരണാർത്ഥം തളിപ്പറമ്പ് ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ 9:30 മുതൽ തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ ചിത്രകാരൻമാരുടെ കൂട്ടായ്മ ചിത്ര വര എന്ന പേരിൽ സംഘടിപ്പിച്ചു. ഏരിയിലെ പ്രമുഖരായ 22 ചിത്രകാരൻമാർ അണിനിരന്നു.

## Article Content

**തളിപ്പറമ്പ: **സി.പി.ഐ (എം) ഇരുപത്തിമൂന്നാമത് പാർട്ടി കോൺഗ്രസിന്റെ പ്രചാരണാർത്ഥം തളിപ്പറമ്പ് ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ 9:30 മുതൽ തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ ചിത്രകാരൻമാരുടെ കൂട്ടായ്മ ചിത്ര വര എന്ന പേരിൽ സംഘടിപ്പിച്ചു. ഏരിയിലെ പ്രമുഖരായ 22 ചിത്രകാരൻമാർ അണിനിരന്നു.

രാജ്യത്ത് നടന്ന പോരാട്ടങ്ങളും ചരിത്രങ്ങളും ചിത്രങ്ങളായി മാറി പ്രശസ്ത ചിത്രകാരൻ എബി എൻ ജോസഫ് ഉദ്ഘാടനം ചെയ്തു. കെ ദാമോദരൻ മാസ്റ്റർ അധ്യക്ഷനായി.

ഏരിയ സെക്രട്ടറി കെ സന്തോഷ് സംസാരിച്ചു. ഹേന പ്രദീപൻ , ഉദയഭാനു ബക്കളം, ദീപ ഇ പി , സുരേഷ് ബാബു തലോറ, അഞ്ജലി പി ഇയ്യൂർ, ചന്ദന ചന്ദ്രൻ ഇരിങ്ങൽ, അഭിനവ് പി മുയ്യം, ഇരിങ്ങൽ ചന്ദ്രൻ ,ഉമേഷ് വി തളിപ്പറമ്പ്, രമേശൻ എൻ കെ തളിപ്പറമ്പ്, പ്രജിത്ത്കുമാർ കെ തളിയിൽ , ലിജു സേവ്യർ പൂവ്വം, വിഷ്ണു കെവി പന്നിയൂർ, സത്താർ എം പി പന്നിയൂർ, റിഗേഷ് ടി തിരുവട്ടൂർ , മനോജ് കെ പി കോടല്ലൂർ എന്നി ചിത്രകാരൻമാർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/31377/cpim-party-congress)