---
title: "മാര്‍ബിള്‍ കയറ്റിവന്ന ലോറി വയലിലേക്ക് മറിഞ്ഞു; അതിഥിത്തൊഴിലാളിക്ക് ദാരുണാന്ത്യം "
english_title: "accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/313741/accident"
published_at: "2025-09-09T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bfddee22a66_download_(4)jpg"
keywords: []
---

# മാര്‍ബിള്‍ കയറ്റിവന്ന ലോറി വയലിലേക്ക് മറിഞ്ഞു; അതിഥിത്തൊഴിലാളിക്ക് ദാരുണാന്ത്യം 

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി- എന്‍ഐടി റോഡില്‍ കുണ്ടുങ്ങലില്‍ മാര്‍ബിള്‍ കയറ്റിവന്ന ലോറി വയലിലേക്ക് മറിഞ്ഞ് അതിഥിത്തൊഴിലാളിക്ക് ദാരുണാന്ത്യം. ബിഹാര്‍ സ്വദേശി രാംനാഥ് റാം ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. കണ്ണൂരില്‍നിന്ന് മാര്‍ബിളുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

## Article Content

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി- എന്‍ഐടി റോഡില്‍ കുണ്ടുങ്ങലില്‍ മാര്‍ബിള്‍ കയറ്റിവന്ന ലോറി വയലിലേക്ക് മറിഞ്ഞ് അതിഥിത്തൊഴിലാളിക്ക് ദാരുണാന്ത്യം. ബിഹാര്‍ സ്വദേശി രാംനാഥ് റാം ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. കണ്ണൂരില്‍നിന്ന് മാര്‍ബിളുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

മാര്‍ബിള്‍ ഇറക്കാനായി ലോറിയില്‍ വന്നതായിരുന്നു രാംനാഥ് റാം. ലോറിക്ക് മുകളിലായിരുന്നു ഇദ്ദേഹം ഇരുന്നിരുന്നത്.ലോറി മറിഞ്ഞതോടെ താഴെ വീണ രാംനാഥ് അതിനടിയില്‍ പെടുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/313741/accident)