---
title: "തെരെഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി നോർത്ത് കുപ്പം ശാഖാ മുസ്ലിം ലീഗ്; ലീഗ് സഭ സംഘടിപ്പിച്ചു"
english_title: "muslim league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/313721/muslim-league"
published_at: "2025-09-09T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bfcf9d16747_news-card.jpg"
keywords: []
---

# തെരെഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി നോർത്ത് കുപ്പം ശാഖാ മുസ്ലിം ലീഗ്; ലീഗ് സഭ സംഘടിപ്പിച്ചു

> **Lead Summary:** **നോർത്ത് കുപ്പം:** വരാനിരിക്കുന്ന തദ്ദേശ തെരെഞ്ഞെടുപ്പിന് പ്രവർത്തകരെ സജ്ജമാക്കുന്നതിനായി നോർത്ത് കുപ്പം ശാഖാ മുസ്ലിം ലീഗ്ലീഗ് സഭ എന്ന പേരിൽ നേതൃ സംഗമം സംഘടിപ്പിച്ചു.

## Article Content

**നോർത്ത് കുപ്പം:** വരാനിരിക്കുന്ന തദ്ദേശ തെരെഞ്ഞെടുപ്പിന് പ്രവർത്തകരെ സജ്ജമാക്കുന്നതിനായി നോർത്ത് കുപ്പം ശാഖാ മുസ്ലിം ലീഗ്ലീഗ് സഭ എന്ന പേരിൽ നേതൃ സംഗമം സംഘടിപ്പിച്ചു.

ബാംബൂ ഫ്രഷ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ലീഗ് സഭയിൽമുസ്ലീം ലീഗ്, യൂത്ത്ലീഗ്, വനിതാ ലീഗ്, എം എസ് എഫ്, കെ എം സി സി, ഹരിത ഭാരവാഹികൾ ലീഗ് സഭയിൽ പങ്കെടുത്തു.

കണ്ണൂർ ജില്ലാ മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ട് അഡ്വ. എസ് മുഹമ്മദ് ലീഗ് സഭ ഉൽഘാടനം ചെയ്തു.തളിപ്പറമ്പ മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കൊടിപ്പൊയിൽ വിഷയാവതരണം നടത്തി.പരിയാരം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം എ ഇബ്രാഹിം, ട്രഷറർ കെ എം ഫാറൂഖ്, ഖത്തർ കെ എം സി സി തളിപ്പറമ്പ മണ്ഡലം വൈസ് പ്രസിഡണ്ട് സക്കരിയ്യ കൊമ്മച്ചി എന്നിവർ ആശംസകൾ നേർന്നു.കെ വി അബ്ദുല്ല ഹാജി അദ്ധ്യക്ഷത വഹിച്ചു.സി ഷക്കീർ സ്വാഗതവും, വി വി മുഹമ്മദ് കുഞ്ഞി മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/313721/muslim-league)