---
title: "ചടയൻ ഗോവിന്ദൻ്റെ ഇരുപത്തിയേഴാം ചരമവാർഷിക ദിനം ആചരിച്ചു"
english_title: "chadayan govindan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/313698/chadayan-govindan"
published_at: "2025-09-09T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bfc17bef267_news-card.jpg"
keywords: []
---

# ചടയൻ ഗോവിന്ദൻ്റെ ഇരുപത്തിയേഴാം ചരമവാർഷിക ദിനം ആചരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയായിരിക്കെ മരണമടഞ്ഞ സ: ചടയൻ ഗോവിന്ദൻ്റെ ഇരുപത്തിയേഴാം ചരമവാർഷിക ദിനം വേശാല ലോക്കൽ കമ്മറ്റി സമുചിതമായി ആചരിച്ചു.

## Article Content

**ചട്ടുകപ്പാറ: **സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയായിരിക്കെ മരണമടഞ്ഞ സ: ചടയൻ ഗോവിന്ദൻ്റെ ഇരുപത്തിയേഴാം ചരമവാർഷിക ദിനം വേശാല ലോക്കൽ കമ്മറ്റി സമുചിതമായി ആചരിച്ചു.

ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം കെ.നാണു പതാക ഉയർത്തി. ലോക്കൽ സെക്രട്ടറിയും AC മെമ്പറുമായ കെ. പ്രിയേഷ് കുമാർ സംസാരിച്ചു. ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി സ: ചടയൻ ദിനം ആചരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/313698/chadayan-govindan)