---
title: "വായനശാലയിൽ 'മാനവീകത ഏകത' വിഷയത്തിൽ പ്രഭാഷണം നടത്തി"
english_title: "speech"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/313696/speech"
published_at: "2025-09-09T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bfc050894f7_Untitled-2-web.jpg"
keywords: []
---

# വായനശാലയിൽ 'മാനവീകത ഏകത' വിഷയത്തിൽ പ്രഭാഷണം നടത്തി

> **Lead Summary:** വായനശാലയിൽ 'മാനവീകത ഏകത' വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിൽ മാനവീകത ഏകത എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം സംഘടിപ്പിച്ചു.

## Article Content

വായനശാലയിൽ 'മാനവീകത ഏകത' വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിൽ മാനവീകത ഏകത എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം സംഘടിപ്പിച്ചു.

നവകേരള വായനശാല പ്രസിഡന്റ് M. C. വിനതയുടെ അധ്യക്ഷതയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് ലൈബ്രറി കൗൺസിൽ നേതൃസമിതി അംഗം കുഞ്ഞികൃഷ്ണൻ ചെറുപഴശ്ശി പ്രഭാഷണം നടത്തി. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 10ാം വാർഡ് മെമ്പർ K. P. ചന്ദ്രൻ പ്രസ്തുത പരിപാടിക്ക് ആശംസയും വായനശാല സെക്രട്ടറി ഷിജു.K.K.സ്വാഗതവും വൈസ് പ്രസിഡണ്ട് K. സജീവ് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/313696/speech)